Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USConsularServices

ബ്രസീലിൽ തെരഞ്ഞെടുപ്പ്; യുഎസ് കോൺസുലാർ സേവനം നിർത്തി

ബ്ര​​​സീ​​​ലി​​​യ: ​​​ഇ​​​ന്നു പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ബ്ര​​​സീ​​​ലി​​​ലെ കോ​​​ൺ​​​സു​​​ലാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക നി​​​ർ​​​ത്തി​​​വ​​​ച്ചു. സു​​​ര​​​ക്ഷാ ​​​ഭീ​​​ഷ​​​ണി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ വ​​​കു​​​പ്പ് പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ട​​​പ​​​ടി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ബ്ര​​​സീ​​​ലി​​​യാ​​​യി​​​ലെ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ എം​​​ബ​​​സി​​​യും പൂ​​​ട്ടി.

ബ്ര​​​സീ​​​ലി​​​ലെ ലു​​​ലാ ഡാ ​​​സി​​​ൽ​​​വ ഭ​​​ര​​​ണ​​​കൂ​​​ട​​​വും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​വും ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത രൂ​​​ക്ഷ​​​മാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു.

സു​​​ര​​​ക്ഷാ​​​ഭീ​​​ഷ​​​ണി​​​യെ​​​ക്കു​​​റി​​​ച്ച് കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്കാ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​യി​​​ല്ല. വെ​​​ള്ളി​​​യാ​​​ഴ്ചാ​​​ണ് കോ​​​ൺ​​​സു​​​ലാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചു​​​വെ​​​ന്ന അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യ​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി എം​​​ബ​​​സി​​​യി​​​ലേ​​​ക്കോ കോ​​​ൺ​​​സു​​​ലേ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കോ വ​​​രരു​​​തെ​​​ന്നാ​​​ണ് നി​​​ർ​​​ദേ​​​ശം.

മു​​​ൻ​​​ക​​​രു​​​ത​​​ലെ​​​ന്ന നി​​​ല​​​യി​​​ൽ ബ്ര​​​സീ​​​ലി​​​യ​​​യി​​​ലും സാ​​​വോ പോ​​​ളോ​​​യി​​​ലും പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യി ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്ന് ബ്ര​​​സീ​​​ലി​​​ലെ ഫെ​​​ഡ​​​റ​​​ൽ പൊലിസ് അ​​​റി​​​യി​​​ച്ചു.

ബ്ര​​​സീ​​​ലി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, കോ​​​ൺ​​​ഗ്ര​​​സ്, ഗ​​​വ​​​ർ​​​ണ​​​ർ, നി​​​യ​​​മ​​​സ​​​ഭ​​​ക​​​ൾ എ​​​ന്നി​​​വ​​​ിട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് ഇ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഇ​​​ട​​​തു​​​പ​​​ക്ഷ പ്ര​​​സി​​​ഡ​​​ന്‍റ് ലു​​​ലായും ​​​ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യി​​​ർ ബോ​​​ൾ​​​സൊ​​​നാ​​​രോ​​​യു​​​ടെ മ​​​ക​​​ൻ ഫ്ലാ​​​വി​​​യോ ബോ​​​ൾ​​​സൊ​​​നാ​​​രോ​​​യും ത​​​മ്മി​​​ലാ​​​ണ് പ്ര​​​ധാ​​​ന മ​​​ത്സ​​​രം.

മു​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ​​​രാ​​​ജ​​​യം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ക​​​ലാ​​​പം ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ജ​​​യി​​​ർ ബൊ​​​ൾ​​​സൊ​​​നാ​​​രോ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ഉ​​​റ്റ​​​മി​​​ത്ര​​​മാ​​​ണ്. ജ​​​യി​​​ർ ബോ​​​ൾ​​​സൊ​​​നാ​​​രോ​​​യ്ക്കു വേ​​​ണ്ടി​​​യു​​​ള്ള ട്രം​​​പി​​​ന്‍റെ നി​​​ല​​​പാ​​​ടു​​​ക​​​ളാ​​​ണ് ബ്ര​​​സീ​​​ൽ-​​​അ​​​മേ​​​രി​​​ക്ക ബ​​​ന്ധം വ​​​ഷ​​​ളാ​​​ക്കി​​​യ​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​മേ​​​രി​​​ക്ക​​​യും റ​​​ഷ്യ​​​യും ഇ​​​ട​​​പെ​​​ടാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി ലു​​​ലാ ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​രോ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക കോ​​​ൺ​​​സു​​​ലാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ച​​​തും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ സ്വാ​​​ധീ​​​നി​​​ക്കാ​​​നാ​​​ണെ​​​ന്ന് ലു​​​ലാ​​​യു​​​ടെ പാ​​​ർ​​​ട്ടി ആ​​​രോ​​​പി​​​ച്ചു.

കു​​​റ്റ​​​കൃ​​​ത്യ​​​നി​​​ര​​​ക്കി​​​ലെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ്ര​​​ധാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​വി​​​ഷ​​​യം. കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ അ​​​മ​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ ക​​​ടു​​​ത്ത ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.

Latest News

Corehub Up