Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USOpen:

യു​​എ​​സ് ഓ​​പ്പ​​ണ്‍: അ​​ട്ടി​​മ​​റി അ​​തി​​ജീ​​വി​​ച്ച് സ്വ​​രേ​​വ്

ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് ആ​​ദ്യ റൗ​​ണ്ടി​​ൽ അ​​ട്ടി​​മ​​റി ഭീ​​ഷ​​ണി മ​​റി​​ക​​ട​​ന്ന് ജ​​ർ​​മ​​നി​​യു​​ടെ ഒ​​ന്നാം സീ​​ഡ് അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വ്.

ആ​​ർ​​ത​​ർ ആ​​ഷെ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ്റ​​ലി​​യു​​ടെ ലോ​​റെ​​ൻ​​സോ സോ​​നെ​​ഗോ​​യെ അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് സ്വ​​രേ​​വ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് സെ​​റ്റു​​ക​​ൾ​​ക്ക് പി​​ന്നി​​ലാ​​യ ശേ​​ഷ​​മാ​​യി​​രു​​ന്നു സ്വ​​രേ​​വി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്. നാ​​ല് മ​​ണി​​ക്കൂ​​റി​​ലേ​​റെ നീ​​ണ്ട മ​​ത്സ​​ര​​ത്തി​​ൽ 6-4, 3-6, 6-7, 6-4, 6-3 സ്കോ​​റി​​നാ​​യി​​രു​​ന്നു താ​​ര​​ത്തി​​ന്‍റെ ജ​​യം.

സോ​​നെ​​ഗോ​​യ്ക്കെ​​തി​​രെ ഇ​​തി​​നു​​മു​​ന്പ് ക​​ളി​​ച്ച ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ലും വി​​ജ​​യി​​ച്ച മി​​ക​​ച്ച റി​​ക്കാ​​ർ​​ഡു​​മാ​​യാ​​ണ് സ്വ​​രേ​​വ് കോ​​ർ​​ട്ടി​​ലി​​റ​​ങ്ങി​​യ​​ത്. എ​​ന്നാ​​ൽ മ​​ത്സ​​രം ആ​​രം​​ഭി​​ച്ച് ഇ​​റ്റാ​​ലി​​യ​​ൻ താ​​രം താ​​ളം ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ സ്വ​​രേ​​വ് പ്ര​​തി​​രോ​​ധ​​ത്തി​​ലാ​​യി.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഡാ​​നി​​യ​​ൽ മെദ്‌വദേ​​വും അ​​ല​​ക്സ് ഡി ​​മു​​നൗ​​റും വി​​ജ​​യി​​ച്ചു.
വ​​നി​​ത സിം​​ഗി​​ൾ​​സി​​ൽ കോ​​ക്കോ ഗൗ​​ഫി​​ന് അ​​നാ​​യാ​​സ ജ​​യം. 6-3, 6-4 സ്കോ​​റി​​ന് സൈ​​നെ​​പ് സൊ​​ണ്‍​മെ​​സി​​നെ​​യാ​​ണ് ഗൗ​​ഫ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. എ​​ലീ​​ന റ​​യ്ബ​​ക്കീ​​ന​​യും മി​​റ ആന്‍ഡ്രീവയും മുന്നേറ്റം തുടര്‍ന്നു.

Latest News

Corehub Up