വാഷിംഗ്ടൺ: അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം നേതാവായി ചരിത്രമെഴുതിയ ഡെമോക്രാറ്റിക് നേതാവ് അബ്ദുൽ എൽ-സയേദ്, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെതിരെ നടത്തിയ പരിഹാസ പരാമർശം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. മിഷിഗണിലെ സെനറ്റ് മത്സരത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്സിനെ പരാജയപ്പെടുത്തിയതിന് ശേഷം നടത്തിയ വിജയപ്രസംഗത്തിലായിരുന്നു ഈ പരാമർശം.
"ജെ.ഡി., ഹബീബി... അടുത്ത ജനുവരിയിൽ എന്നെ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യിക്കാൻ ഭരണഘടനാപരമായി താങ്കൾ ബാധ്യസ്ഥനാണെന്നതിൽ എന്ത് മനോഹരമായ വിരോധാഭാസമാണുള്ളത്!" എന്ന് എൽ-സയേദ് കാണികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. തന്റെ പേര് ഉച്ചരിക്കാൻ പ്രയാസപ്പെടുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടായി, "ജനുവരിയിൽ സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് ലളിതമായി എന്നെ 'സെനറ്റർ' എന്ന് വിളിക്കാം" എന്നും അദ്ദേഹം പരിഹസിച്ചു.
യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് എൽ-സയേദിന്റെ ഈ ചരിത്ര വിജയം. ട്രംപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കും ഇറാനുമായുള്ള യുദ്ധത്തിന്റെ സാമ്പത്തിക ഭാരത്തിനുമെതിരെയുള്ള ജനവിധിയായാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.