തിരുവനന്തപുരം: ആഗോള കേപ്പബിലിറ്റി സെന്ററുകളുടെ (ജിസിസി) പ്രവർത്തന വികാസം സാധ്യമാക്കി അവയുടെ മൂല്യവർധന ഉറപ്പാക്കുന്നതിനായി യുഎസ്ടി നിംബസ് എന്ന ഡിസൈൻ അധിഷ്ഠിത ഓപ്പറേറ്റിംഗ് മോഡലിന് പ്രമുഖ എഐ, ടെക്നോളജി ട്രാൻസ്ഫർമേഷൻ സൊലൂഷൻസ് കന്പനിയായ യുഎസ്ടി തുടക്കം കുറിച്ചു.
ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സ്ഥാപനമായ ഇവായയുമായി യുഎസ്ടി ധാരണയിൽ ഏർപ്പെട്ടു. ഇന്നൊവേഷൻ, ഡിജിറ്റൽ പരിവർത്തനം, ബിസിനസ് ഫലങ്ങളുടെ മികവ് എന്നീ മേഖലകളിൽ ജിസിസികളുടെ മികവ് ഉറപ്പാക്കുന്ന വിധത്തിലാണ് യുഎസ്ടി നിംബസ് പ്രവർത്തിക്കുക.
ചെലവു കുറഞ്ഞ മോഡലുകളിൽ നിന്ന് എന്റർപ്രൈസ് ഇന്നൊവേഷൻ ഹബ്ബുകളായി ജിസിസികൾ പരിണമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎസ്ടി നിംബസ് പ്രവർത്തനം ആരംഭിക്കുന്നത്.