Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UUKMA Nurses Forum

Europe

യു​ക്മ ന​ഴ്സ​സ് ഫോ​റം ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ മേ​യ് എ​ട്ടി​ന്

ചെ​ൽ​ട്ടൺ​ഹാം: യു​കെ​യി​ലെ മ​ല​യാ​ളി ന​ഴ്സിംഗ് സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ദേ​ശീ​യ കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​യ യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെ ഒ​ൻ​പ​താ​മ​ത് ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ 2027 മേ​യ് എ​ട്ട് ശ​നി​യാ​ഴ്ച ന​ട​ക്കും. അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ തീ​യ​തി കേ​ര​ള സാം​സ്കാ​രി​ക, സി​നി​മ, ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി ​പി. സി. ​വി​ഷ്ണു​നാ​ഥ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

നവം​ബ​ർ ഏ​ഴ് ശ​നി​യാ​ഴ്ച ചെ​ൽ​ട്ടൺ​ഹാ​മി​ലെ ക്ലീ​വ് സ്കൂ​ളി​ൽ സ​ജ്ജീ​ക​രി​ച്ച സ​ലിം​കു​മാ​ർ ന​ഗ​റി​ൽ ന​ട​ന്ന പ​തി​നേ​ഴാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലാ​ണ് മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

യു​കെ​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് വി​ല​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ അ​നു​ഷ്ഠി​ക്കു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ സം​ഭാ​വ​ന​ക​ളെ ആ​ദ​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ പ്ര​ഫ​ഷ​ണ​ൽ വ​ള​ർ​ച്ച​യ്ക്കും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ, യു​ക്മ​യു​ടെ 2027ലെ ​പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി​രി​ക്കും.

2012 മു​ത​ൽ യു​കെ​യി​ലെ മ​ല​യാ​ളി ന​ഴ്സിംഗ് സ​മൂ​ഹ​ത്തി​നി​ട​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന യു​ക്മ ന​ഴ്സ​സ് ഫോ​റം, പ​തി​ന​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴാ​ണ് ഒ​ൻ​പ​താ​മ​ത് ദേ​ശീ​യ ക​ൺ​വൻ​ഷ​നൊ​രു​ങ്ങു​ന്ന​ത്. വോ​ൾ​വ​ർ​ഹാം​പ്ട​ണി​ലെ വ​ൻ​വി​ജ​യ​ത്തി​ന് പി​ന്നാ​ലെ കൂ​ടു​ത​ൽ വി​പു​ല​മാ​യ ക​ൺ​വ​ൻ​ഷ​ൻ.

2026 മേ​യി​ൽ വോ​ൾ​വ​ർ​ഹാം​പ്ട​ണി​ൽ സം​ഘ​ടി​പ്പി​ച്ച യു​ക്മ ന​ഴ്സ​സ് ഫോ​റം ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​ൻ പ​ങ്കാ​ളി​ത്തം​കൊ​ണ്ടും സം​ഘാ​ട​ക മി​ക​വു​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി ഏ​ക​ദേ​ശം 750 ന​ഴ്സു​മാ​രാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ല​യാ​ളി ന​ഴ്സിംഗ് സ​മൂ​ഹ​ത്തി​ന്‍റെ  ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും പ്ര​ക​ട​മാ​ക്കി​യ വ​ലി​യൊ​രു സം​ഗ​മ​മാ​യി പ​രി​പാ​ടി മാ​റി.​

വോ​ൾ​വ​ർ​ഹാം​പ്ട​ൺ ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് 2027ലെ ​ഒ​ൻ​പ​താ​മ​ത് ദേ​ശീ​യ ക​ൺ​വൻ​ഷ​ൻ കൂ​ടു​ത​ൽ വി​പു​ല​മാ​യും മി​ക​ച്ച രീ​തി​യി​ലും സം​ഘ​ടി​പ്പി​ക്കാ​നാ​ണ് യു​ക്മ ദേ​ശീ​യ സ​മി​തി​യും ന​ഴ്സ​സ് ഫോ​റ​വും ല​ക്ഷ്യ​മി​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ക​ൺ​വ​ൻ​ഷ​നി​ലെ അ​നു​ഭ​വ​ങ്ങ​ൾ വി​ല​യി​രു​ത്തി കൂ​ടു​ത​ൽ ന​ഴ്സു​മാ​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കും.

​യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ന​ഴ്സിംഗ് സ​മൂ​ഹ​ത്തെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ തൊ​ഴി​ൽ​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​നു​ള്ള വേ​ദി​യാ​യും ക​ൺ​വൻ​ഷ​ൻ മാ​റും. 2026ലെ ​വി​ജ​യ​ത്തെ മ​റി​ക​ട​ക്കു​ന്ന ത​ര​ത്തി​ൽ കൂ​ടു​ത​ൽ മി​ക​ച്ച ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ണ് യു​ക്മ ദേ​ശീ​യ നേ​തൃ​ത്വം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

2012 മു​ത​ൽ മ​ല​യാ​ളി ന​ഴ്സിംഗ് സ​മൂ​ഹ​ത്തി​നൊ​പ്പം യു​ക്മ ന​ഴ്സ​സ് ഫോ​റം​യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ ന​ഴ്സിംഗ് മേ​ഖ​ല നി​ർ​ണാ​യ​ക​മാ​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. എ​ൻ.​എ​ച്ച്.​എ​സ്., സാ​മൂ​ഹി​ക പ​രി​ച​ര​ണ മേ​ഖ​ല, സ്വ​കാ​ര്യ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ൾ, ന​ഴ്സിംഗ് ഹോ​മു​ക​ൾ, മ​റ്റ് ആ​രോ​ഗ്യ​സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നി​ര​വ​ധി മ​ല​യാ​ളി ന​ഴ്സു​മാ​ർ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു​ണ്ട്.​

രോ​ഗീ​പ​രി​ച​ര​ണ​ത്തി​ലും ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കു​ന്ന​തി​ലും മ​ല​യാ​ളി ന​ഴ്സി​ങ് സ​മൂ​ഹം ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ൾ ഏ​റെ വി​ല​പ്പെ​ട്ട​താ​ണ്.ഈ ​വി​ഭാ​ഗ​ത്തി​ന്റെ തൊ​ഴി​ൽ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ കൂ​ട്ടാ​യ്മ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി 2012 മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന യു​ക്മ ന​ഴ്സ​സ് ഫോ​റം, യു​ക്മ​യു​ടെ പ്ര​ധാ​ന പ്ര​ഫ​ഷ​ണ​ൽ കൂ​ട്ടാ​യ്മ​ക​ളി​ലൊ​ന്നാ​ണ്.

ന​ഴ്സു​മാ​രു​ടെ സേ​വ​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും പ്രഫ​ഷ​ണ​ൽ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് ഫോ​റ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ.​

ആ​രോ​ഗ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​നും തൊ​ഴി​ൽ​പ​ര​മാ​യ അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും കൈ​മാ​റാ​നും ദേ​ശീ​യ​ത​ല​ത്തി​ൽ ബ​ന്ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നും ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​ണ്. മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ തൊ​ഴി​ൽ​പ​ര​മാ​യ മി​ക​വി​നൊ​പ്പം അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും പി​ന്തു​ണ​യും അം​ഗീ​ക​രി​ക്കു​ന്ന വേ​ദി​യാ​യി ദേ​ശീ​യ ക​ൺ​വൻ​ഷ​ൻ മാ​റ​ണ​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ ആ​ഗ്ര​ഹം.​

അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദേ​ശീ​യ സം​ഗ​മം എ​ല്ലാ വ​ർ​ഷ​വും മേ​യ് 12ന് ​ആ​ച​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് 2027 മേ​യ് എ​ട്ടി​ന് യു​ക്മ ന​ഴ്സ​സ് ഫോ​റം ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ന​ഴ്സി​ങ് മേ​ഖ​ല​യി​ലെ സേ​വ​ന​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ങ്ങ​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.

യു​കെ​യി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ നേ​ട്ട​ങ്ങ​ളും ആ​രോ​ഗ്യ​സേ​വ​ന മേ​ഖ​ല​യ്ക്ക് അ​വ​ർ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളും അം​ഗീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം, അ​വ​രു​ടെ തൊ​ഴി​ൽ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ ല​ക്ഷ്യം.

ന​ഴ്സു​മാ​ർ, മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക് ഒ​രു​മി​ച്ചു​കൂ​ടാ​നും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നും ക​ൺ​വ​ൻ​ഷ​ൻ അ​വ​സ​ര​മൊ​രു​ക്കും. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ന​ഴ്സിംഗ് പ്രഫ​ഷ​ണ​ലു​ക​ളെ ഒ​രേ വേ​ദി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ലൂ​ടെ യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്റെ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.​

 

Latest News

Corehub Up