Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UberTaxi

യൂ​ബ​ര്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്കം; കാ​റി​ന്‍റെ ചി​ല്ല് ത​ക​ര്‍​ത്തു

കൊ​ച്ചി: ടാ​ക്സി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ കാ​റി​ന്‍റെ ചി​ല്ല്  ത​ക​ർ​ത്ത​താ​യി പ​രാ​തി. ഫോ​ർ​ട്ട് വൈ​പ്പി​ൻ റോ​റോ ജെ​ട്ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 

പ​റ​വൂ​ർ ചാ​ത്ത​നാ​ട് തെ​ക്കേ​പ​റ​മ്പി​ൽ ആ​ഷ്ലി റി​ബ​ല്ലോ​യു​ടെ യൂ​ബ​ർ ടാ​ക്സി കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചി​ല്ലാ​ണ് അ​ടി​ച്ച് ത​ക​ർ​ത്ത​ത്. റോ​റോ ജെ​ട്ടി​ക്ക് സ​മീ​പം കാ​ള​മു​ക്കി​ൽ​വ​ച്ച് റി​ബ​ല്ലോ ഓ​ടി​ച്ചി​രു​ന്ന ടാ​ക്സി മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു കാ​റി​ന്‍റെ പി​ന്നി​ൽ ഇ​ടി​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​യാ​ളു​ടെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യും ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യും റി​ബ​ല്ലോ മു​ള​വു​കാ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Latest News

Corehub Up