Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udayabhanu

ഉദയഭാനുവിനെതിരേ അധിക്ഷേപം; ശ്രീനാദേവിക്കെതിരേ കേസ്

അടൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരേ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ അടൂർ പൊലിസ് കേസെടുത്തു.

ഉദയഭാനുവിന്‍റെ പരാതിയേ തുടർന്നാണ് കേസ്. ഒക്ടോബർ 17-ന് ശ്രീനാ ദേവി തന്‍റെ ഫേസ് ബുക്കിൽ പങ്കുവച്ച സന്ദേശമാണ് കേസിന് കാരണമായത്. ഉദയഭാനുവിന്‍റെ വ്യക്തി ജീവിതത്തെ അപകീർത്തിപ്പെടുത്തണമെന്നും സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെയുമുള്ള സന്ദേശം പങ്കുവച്ചുവെന്നാണ് ശ്രീനാ ദേവിക്കെതിരേയുള്ള എഫ്ഐആറിൽ പറയുന്നത്.

അടൂരിൽ നടന്ന ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് സംഘർഷത്തേ തുടർന്ന് സിപിഎമ്മിന്‍റെ നേതൃത്വത്തിൽ 15-ന് അടൂർ പൊലിസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനു രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടത്തിയ വിവാദ പരാമർശത്തിന് മറുപടിയായിട്ടാണ് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

Latest News

Corehub Up