Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udfsplit

ആ​ന​ത്താ​ര​യി​ലെ ഒ​ഴി​പ്പി​ക്ക​ൽ ഉ​ത്ത​ര​വ്; ജോ​സ​ഫ് ഇ​ട​യു​ന്നു

ഇ​ടു​ക്കി: ആ​ന​ത്താ​ര​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച വൈ​ദ്യു​ത വേ​ലി​ക​ളും കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​നെ ചൊ​ല്ലി യു​ഡി​എ​ഫി​ൽ ഭി​ന്ന​ത. ഉ​ത്ത​ര​വി​നെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം രം​ഗ​ത്തെ​ത്തി. യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ര​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കാ​തെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. 

ഈ ​ഉ​ത്ത​ര​വി​നെ ന്യാ​യീ​ക​രി​ക്കാ​നി​ല്ലെ​ന്നും ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജെ. ജേ​ക്ക​ബ് ആ​രോ​പി​ച്ചു. വ​ന്യ​മൃ​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന പ​ര​മ്പ​രാ​ഗ​ത പാ​ത​ക​ൾ അ​ട​ഞ്ഞ​താ​ണ് മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന വ​നം​വ​കു​പ്പ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. 

ഇ​ടു​ക്കി​യി​ൽ ഈ ​വ​ർ​ഷം മാ​ത്രം കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ന​ത്താ​ര​ക​ളി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​ത്. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞ 19ന് ​ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന പ​ര​മ്പ​രാ​ഗ​ത പാ​ത​ക​ൾ അ​ട​ഞ്ഞ​ത് ആ​ക്ര​മ​ണ​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​താ​യി യോ​ഗം വി​ല​യി​രു​ത്തി.

അ​നു​മ​തി​യി​ല്ലാ​തെ സ്ഥാ​പി​ച്ച ഫെ​ൻ​സിം​ഗു​ക​ളും ആ​ന​ത്താ​ര​ക​ൾ കൈ​യേ​റി നി​ർ​മി​ച്ച അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ളും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ്വൈ​ര്യ​സ​ഞ്ചാ​ര​ത്തി​ന് ത​ട​സ​മാ​കു​ന്ന​താ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ളും വൈ​ദ്യു​ത വേ​ലി​ക​ളും നീ​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​പ്പെ​ടു​വി​ച്ച​ത്.

Latest News

Corehub Up