ഉദുമ: ഉദുമ പഞ്ചായത്ത് പ്രസിഡന്റായി കോണ്ഗ്രസിന്റെ ചന്ദ്രന് നാലാംവാതുക്കല് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില് സിപിഎമ്മിന്റെ പി.വി. രാജേന്ദ്രനെ 11നെതിരെ 12 വോട്ടുകള്ക്കാണ് ചന്ദ്രന് പരാജയപ്പെടുത്തിയത്.
യുഡിഎഫിന് പഞ്ചായത്തില് ഒരു അംഗത്തിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നതാണ്. എന്നാല് ഡിസംബര് 27നു നടന്ന തെരഞ്ഞെടുപ്പില് യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്ഥി ചന്ദ്രന് നാലാംവാതുക്കലിന്റെ വോട്ട് അസാധുവായതിനെതുടര്ന്ന് നറുക്കെടുപ്പ് നടത്തിയതോടെയാണ് സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
ആറുമാസം കഴിഞ്ഞപ്പോള് പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസപ്മയം കൊണ്ടുവരികയായിരുന്നു. ഇതോടെ ജില്ലയിലെ ആകെയുള്ള 39 ഗ്രാമപഞ്ചായത്തുകളില് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളുടെ എണ്ണം 20 ആയി. എല്ഡിഎഫിന് 14ഉം ബിജെപിക്ക് അഞ്ചും പഞ്ചായത്തുകളിലാണ് ഭരണമുള്ളത്.