Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udumbannoor

Idukki

ഉ​ടു​മ്പ​ന്നൂ​രി​ല്‍ ഫെ​ന്‍​സിം​ഗ് നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍

ഉ​ടു​മ്പ​ന്നൂ​ര്‍: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍​നി​ന്ന് ജ​ന​വാ​സ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ക്ക​വ​ല - മ​ല​യി​ഞ്ചി ഭാ​ഗ​ത്ത് നി​ര്‍​മി​ക്കു​ന്ന ഒ​ന്പ​തു കി​ലോ​മീ​റ്റ​ര്‍ ഫെ​ന്‍​സിം​ഗ് പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. ഫെ​ന്‍​സിം​ഗ് നി​ര്‍​മാ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും മ​ല​യി​ഞ്ചി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന ന​വാ​സ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ നൈ​സി ഡെ​നി​ല്‍, അ​മ്പി​ളി സു​നി​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ജി​ത ഷി​ബു, ആ​ഷ്‌​ന അ​ഷ​റ​ഫ്, പി.​ബി.​ മ​നോ​ജ്, ബി​ജോ ജേ​ക്ക​ബ്, ബി​ന്ദു ഗം​ഗാ​ധ​ര​ന്‍, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ മ​നോ​ജ് ത​ങ്ക​പ്പ​ന്‍, സെ​ക്ര​ട്ട​റി പി.​കെ. മു​ജീ​ബ് എ​ന്നി​വ​രും വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ണാ​യ​ക ചു​വ​ടു​വ​യ്പ്പാ​ണ് ഫെ​ന്‍​സിം​ഗ് പ​ദ്ധ​തി. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ നേ​രി​ടു​ന്ന വ​ന്യ​ജീ​വി ഭീ​ഷ​ണി​ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Latest News

Corehub Up