Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Udyog Bhawan

ഡ​ൽ​ഹി ഉ​ദ്യോ​ഗ് ഭ​വ​ന് സ​മീ​പം ചേ​രി​യി​ൽ വ​ൻ തീ​പി​ടു​ത്തം; അ​ണ​യ്ക്കാ​ൻ എ​ത്തി​യ​ത് 25 ഫ​യ​ർ യൂ​ണി​റ്റു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ് ഭ​വ​നും സേ​നാ ഭ​വ​നും സ​മീ​പ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ത്കാ​ലി​ക താ​മ​സ​കേ​ന്ദ്ര​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ വ​ൻ തീ​പി​ടു​ത്തം. ഡ​ൽ​ഹി ഫ​യ​ർ സ​ർ​വീ​സി​ന്‍റെ 25-ഓ​ളം ഫ​യ​ർ ടെ​ൻ​ഡ​റു​ക​ൾ മൂ​ന്ന് മ​ണി​ക്കൂ​റി​ല​ധി​കം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ക്യാ​മ്പി​ലാ​ണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ ചെ​റി​യ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും ഇ​ല​ക്ട്രി​ക് ലൈ​നു​ക​ൾ അ​ശ്ര​ദ്ധ​മാ​യി വ​ലി​ച്ചി​രു​ന്ന​താ​യും ഫ​യ​ർ ഓ​ഫീ​സ​ർ സ​ന്ദീ​പ് ദു​ഗ്ഗ​ൽ അ​റി​യി​ച്ചു. സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​തോ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടോ ആ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വി​വ​രം ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി. തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ളെ വി​ന്യ​സി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ജീ​വ​ഹാ​നി​യോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യ​താ​യി നി​ല​വി​ൽ റി​പ്പോ​ർ​ട്ടു​ക​ളി​ല്ല.

Latest News

Corehub Up