നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാ- കായിക രംഗത്തെ പ്രതിഭകളെയും ആദരിക്കുന്നതായി എന്‍. ശക്തന് എംഎല്‍എയുടെ നേതൃത്വത്തില്‍ ഒരുക്കിയ "ഉജ്ജ്വലം 2026' പരിപാടി നെയ്യാറ്റിൻകര എസ്എൻ ഓഡിറ്റോറിയത്തിൽ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മന്ത്രി അഡ്വ. റോജി എം. ജോൺ പ്രതിഭകള്‍ക്ക് ഉപഹാരം സമ്മാനിച്ചു.
എൻ. ശക്തൻ എംഎല്‍എ അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ നെയ്യാറ്റിന്‍കര സനല്‍, അഡ്വ. മര്യാപുരം ശ്രീകുമാര്‍, നിംസ് മെഡിസിറ്റി എംഡി ഡോ. എം.എസ്. ഫൈസല്ഖാന്, ജവഹര്‍ ബാല്‍മഞ്ച് ദേശീയ ചെയര്മാന് ഡോ. ജി.വി. ഹരി എന്നിവര്‍ മുഖ്യാതിഥികളായി. കെപിസിസി സെക്രട്ടറിമാരായ അഡ്വ. എസ്.കെ. അശോക് കുമാര്‍, ആര്. വത്സലന്‍, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.ആര്. പ്രാണകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.