നടി തൃഷയുടെ അമ്മ ഉമാ കൃഷ്ണന്റെ 70-ാ ം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. തൃഷ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ അമ്മയുടെ ജന്മദിനമാണെന്ന് അറിയിച്ചത്. പൂക്കൾക്കും കേക്കുകൾക്കും നടുവിൽ അമ്മ ഉമ നിൽക്കുന്ന ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം 43കാരിയായ തൃഷയേക്കാൾ സുന്ദരി അമ്മ ഉമയാണെന്ന് ആരാധകർ പറയുന്നു. 70 വയസായിട്ടും അവർ ഇന്നും ചെറുപ്പമാണെന്നും ആ സൗന്ദര്യമാണ് തൃഷയ്ക്ക് കിട്ടിയതെന്നുമാണ് അവർ പറയുന്നത്. ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്നയാളാണ് ഉമ. മുടങ്ങാതെ യോഗ ചെയ്യുകയും ജിമ്മിൽ പോകുകയും ചെയ്യുന്നുണ്ട്. അതിനാലാണ് ഇവർ ഇന്നും ശരീരം അത്ര ഫിറ്റാക്കി വെച്ചിരിക്കുന്നത്.