റിയാദ്: സൗദിയിൽ ഉംറ തീർഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാനി പൗരനും മരിച്ചു.
യുപി സ്വദേശികളായ അൻവർ ഹുസെെൻ (53), ഷക്കീൽ അഹമ്മദ് ഷാ (48), ബസ് ഡ്രൈവറായ പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് ഉമർ മുഹമ്മദ് (28) ആണ് മരിച്ചത്.
റിയാദ് - മക്ക റോഡിലെ റുവൈദയിലാണ് ഞായറാഴ്ച അപകടം നടന്നത്. ദമാമിൽ നിന്നും ഉംറ നിർവഹിക്കാൻ പുറപ്പെട്ട സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വാഹനത്തിൽ ആറ് ഇന്ത്യക്കാരുൾപ്പടെ 44 പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ റുവൈദ, അൽ ഖുവയ്യ, ഖാസിറ എന്നീ ആശുപത്രികളിൽ പ്രവേശിച്ചിട്ടുണ്ട്.