Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unable To Return

Pathanamthitta

ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​നാ​കു​ന്നി​ല്ല; അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ ക്യാ​മ്പു​ക​ള്‍ തു​ട​രു​ന്നു

തി​രു​വ​ല്ല: പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ക്കെ​ടു​തി​ക​ള്‍ തു​ട​ങ്ങി​യി​ട്ട് ഒ​രാ​ഴ്ച​യാ​യി. പ​ത്തു​ദി​വ​സ​ങ്ങ​ള്‍ മു​മ്പ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ​ത്തി​യ​വ​രാ​ണ് പ​ല​രും.

കി​ഴ​ക്ക​ന്‍ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ ആ​രം​ഭി​ച്ചി​രു​ന്നു.ശ​നി​യാ​ഴ്ച രാ​ത്രി​വ​രെ​യും തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍ 86 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി 2286 ആ​ളു​ക​ള്‍ ക​ഴി​യു​ന്നു​ണ്ട്. ജി​ല്ല​യൊ​ട്ടാ​കെ 113 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണു​ള്ളത്.

നി​ര​ണം, നെ​ടു​മ്പ്രം, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നി​ര​വ​ധി വീ​ടു​ക​ളി​ല്‍​നി​ന്ന് ഇ​പ്പോ​ഴും വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ല. ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടും ദു​രി​ത​വും തു​ട​രു​ക​യാ​ണ്. വെ​ള്ളം ഇ​റ​ങ്ങാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ ഏ​റെ​യും.

വെ​ള്ളം ഇ​റ​ങ്ങി​യ വീ​ടു​ക​ളി​ല്‍ ശു​ചീ​ക​ര​ണ ജോ​ലി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. എ​ന്നാ​ല്‍ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ മ​ലി​ന​പ്പെ​ട്ട​ത് ശു​ചീ​ക​രി​ക്കാ​നാ​കു​ന്നി​ല്ല. പ്ര​ള​യ​ജ​ലം ഒ​ഴി​യാ​ത്ത​തി​നാ​ല്‍ കി​ണ​ര്‍ വ​റ്റി​ക്കു​ക എ​ളു​പ്പ​മാ​കി​ല്ല. പൈ​പ്പ് വെ​ള്ള​ത്തെ​യാ​ണ് ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത്.

5509 പേ​ര്‍ ക്യാ​മ്പു​ക​ളി​ല്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 62 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍. 1813 കു​ടും​ബ​ങ്ങ​ളി​ലെ 5509 പേ​രാ​ണ് വി​വി​ധ ക്യാ​മ്പു​ക​ളി​ലാ​യു​ള്ള​ത്. ഇ​വ​രി​ല്‍ 5253 പേ​രും തി​രു​ല്ല താ​ലൂ​ക്കി​ലെ ക്യാ​മ്പു​ക​ളി​ലാ​ണ്.കോ​ഴ​ഞ്ചേ​രി​യി​ല്‍ നാ​ലും തിരു​വ​ല്ല​യി​ല്‍ ഒ​രു ക്യാ​മ്പും ഉണ്ട്.

നി​ര​ണം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ ക്യാ​മ്പി​ല്‍ ഇ​രു​നൂ​റോ​ളം പേ​ര്‍

തി​രു​വ​ല്ല: നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു. നി​ര​ണം സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പാ​ണ് ജി​ല്ല​യി​ല്‍​ത​ന്നെ മാ​തൃ​ക​യാ​കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടു വാ​ര്‍​ഡു​ക​ളി​ലെ ജ​ന​ങ്ങ​ള്‍ ക​ഴി​യു​ന്ന ക്യാ​മ്പി​ല്‍ ഇ​രു​ന്നൂ​റി​ല്‍​പ​രം ആ​ളു​ക​ളാ​ണ് ക​ഴി​യു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ഴു​വ​ന്‍ ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​പ്പോ​ള്‍ പ​ല​ര്‍​ക്കും ഓ​ടി എ​ത്താ​ന്‍ ക​ഴി​ഞ്ഞ​ത് നി​ര​ണം സെ​ന്‍റ് മേ​രീ​സ്‌ ഹൈ​സ്‌​കൂ​ളി​ലാ​ണ്.

നാ​ലു നേ​ര​ത്തെ ഭ​ക്ഷ​ണ​വും കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഉ​ള്‍​പ്പെ​ടെ ഇ​വി​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​ന്‍​സ​ര്‍ രോ​ഗി​ക​ളും മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​രും ത​ള​ര്‍​ന്നു​കി​ട​ക്കു​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ക്യാ​മ്പി​ലു​ണ്ട്. നി​ര​ണം വ​ലി​യ​പ​ള്ളി​യു​ടെ സ​ഹ​ക​ര​ണം ക്യാ​മ്പി​ന് പ്ര​ചോ​ദ​ന​മാ​കു​ന്നു​ണ്ട്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ അ​ല​ക്‌​സ് പു​ത്തു​പ്പ​ള്ളി, ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി, എം.​ബി. അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ക്യാ​മ്പ് നി​വാ​സി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു​വ​രു​ന്നു.

വെ​ള്ളം ഇ​റ​ങ്ങി​യി​ല്ല;ഭ​വാ​നി​യ​മ്മ​യു​ടെ സം​സ്‌​കാ​രം ബ​ന്ധു​വീ​ട്ടി​ല്‍

നി​ര​ണം: വെ​ള്ള​പ്പൊ​ക്ക​സ​മ​യ​ത്ത് വീ​ട്ടി​ല്‍ അ​ക​പ്പെ​ട്ട് മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ സം​സ്‌​കാ​രം ബ​ന്ധു​വീ​ട്ടി​ല്‍ ന​ട​ത്തി. നി​ര​ണം ര​വി​ഭ​വ​ന​ത്തി​ല്‍ കെ.​എ​ന്‍. ഭ​വാ​നി​യ​മ്മ (98)യു​ടെ സം​സ്‌​കാ​ര​മാ​ണ് ഹ​രി​പ്പാ​ട്ടു​ള്ള ബ​ന്ധു വീ​ട്ടി​ല്‍ ന​ട​ത്തി​യ​ത്.

മ​ക​ന്‍ ര​വീ​ന്ദ്ര​ന്‍ നാ​യ​രു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​യാ​ത്ത​തു കാ​ര​ണ​മാ​ണ് ബ​ന്ധു​വീ​ട്ടി​ല്‍ സം​സ്‌​കാ​രം ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മ​ക​ന്‍ ര​വീ​ന്ദ്ര​ന്‍​നാ​യ​രു​ടെ നി​ര​ണ​ത്തു​ള്ള ഭ​വ​ന​ത്തി​ല്‍ മൃ​ത​ശ​രീ​രം എ​ത്തി​ച്ചു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ച​ശേ​ഷം ഹ​രി​പ്പാ​ട്ടു​ള്ള മ​ക​ളു​ടെ വി​ട്ടീ​ലേ​ക്ക് കൊ​ണ്ടു​പോ​യി സം​സ്‌​കാ​രം ന​ട​ത്തി.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ള്‍ ഭ​വാ​നി​യ​മ്മ​യ്ക്ക് മൂ​ര്‍​ച്ഛി​ച്ചെ​ങ്കി​ലും വീ​ടും പ​രി​സ​ര​വും വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ടു കി​ട​ന്ന കാ​ര​ണ​ത്താ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി​യെ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് എ​ന്‍​ഡി​ആ​ര്‍​എ​ഫ് ടീ​മു​മാ​യി എ​ത്തി പ​രു​മ​ല സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

Latest News

Corehub Up