കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട കരുനാഗപ്പള്ളി നഗരസഭയുടെ തീരുമാനത്തിനെതിരേ എൽഡിഎഫ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. സിപിഎം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരസഭയ്ക്ക് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. എം.എസ്. താര ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായി.
എൽഡിഎഫ് നേതാക്കളായ പി.ആർ. വസന്തൻ, എ. അനിരുദ്ധൻ, പി.കെ. ബാലചന്ദ്രൻ, ആർ. രവി, അബ്ദുൾ സലാം അൽഹന, പ്രവീൺ മനയ്ക്കൽ, ബി. സജീവൻ, ജെ. ഹരിലാൽ, സത്യൻ, സുരേഷ് വെട്ടുകാട്, എം. ശോഭന, ഷിഹാൻ ബഷീർ, അബ്ദുൾ സലാം, കോട്ടയിൽ രാജു, പടിപ്പുര ലത്തീഫ് എന്നിവർ പ്രസംഗിച്ചു.