Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unauthorized Vehicle

വാ​ഹ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത രൂ​പ​മാ​റ്റം: ഓ​രോ മാ​റ്റ​ത്തി​നും 5,000 രൂ​പ പി​ഴ ഈ​ടാ​ക്ക​​ണ​മെ​ന്നു ഹൈ​ക്കോട​തി

കൊ​ച്ചി: വാ​ഹ​ന​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത രൂ​പ​മാ​റ്റ​ത്തി​നെ​തി​രേ മോ​ട്ട​ര്‍ വാ​ഹ​ന എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗ​വും പോ​ലീ​സും ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി. അ​ടൂ​രി​ല്‍ പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു പോ​യ ജീ​പ്പി​ല്‍ പ​ല​ത​രം രൂ​പ​മാ​റ്റം ഉ​ണ്ടാ​യി​ട്ടും 5000 രൂ​പ മാ​ത്രം പി​ഴ ചു​മ​ത്തി​യ​തി​ല്‍ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി ഓ​രോ രൂ​പ​മാ​റ്റ​ത്തി​നും 5,000 രൂ​പ വീ​തം ഈ​ടാ​ക്ക​ണ​മാ​യി​രു​ന്നെ​ന്നും വ്യ​ക്ത​മാ​ക്കി.

ആ​റു ലൈ​റ്റു​ക​ളാ​ണ് ഇ​പ്ര​കാ​രം സ്ഥാ​പി​ച്ചി​രു​ന്ന​ത്. ച​ട്ട​പ്ര​കാ​രം അ​നു​വ​ദി​ച്ചി​ട്ടി​ല്ലാ​ത്ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഘ​ടി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കേ​ര​ള മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ത്തി​ലെ റൂ​ള്‍ 334 ഉ​പ​യോ​ഗി​ച്ച് ഇ​ള​വ് ന​ല്‍​കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് പ​റ​ഞ്ഞു.

വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​മാ​റ്റ​ത്തി​നെ​തി​രേ സ്വ​മേ​ധ​യാ പ​രി​ഗ​ണി​ക്കു​ന്ന ഹ​ര്‍​ജി​യി​ലാ​ണ് ഈ ​വി​ഷ​യം കോ​ട​തി പ​രാ​മ​ര്‍​ശി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഹ​ര്‍​ജി സെ​പ്റ്റം​ബ​ര്‍ ഏ​ഴി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ള്ള ഗൂ​ര്‍​ഖ വാ​ഹ​നം ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി വ്ലോ​ഗ​ര്‍​മാ​ര്‍ ന​ട​ത്തി​യ തെ​റ്റാ​യ പ്ര​ചാ​ര​ണ​ത്തെ കോ​ട​തി വി​മ​ര്‍​ശി​ച്ചു.

രൂ​പ​മാ​റ്റ​ത്തി​ന് അ​നു​മ​തി നേ​ടി​യെ​ടു​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണു പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. അ​തി​തീ​വ്ര പ്ര​കാ​ശ​മു​ള്ള ലൈ​റ്റു​ക​ള്‍, റെ​ഡ്ബ്ലൂ സ്‌​ട്രോ​ബ് ലൈ​റ്റു​ക​ള്‍, മ​ള്‍​ട്ടി ക​ള​ര്‍ ലൈ​റ്റു​ക​ള്‍, വീ​ല്‍ സ്‌​പേ​സ​റു​ക​ള്‍, അ​നു​വ​ദ​നീ​യ പ​രി​ധി​ക്ക​പ്പു​റ​മു​ള്ള വീ​തി​യേ​റി​യ ട​യ​റു​ക​ള്‍ തു​ട​ങ്ങി​യ​യ്ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണം.

കാ​ല്‍​ന​ട​ക്കാ​ര​ട​ക്കം റോ​ഡ് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ ഭീ​ഷ​ണി​യാ​ണ്. കേ​ന്ദ്ര മോ​ട്ടോ​ര്‍​വാ​ഹ​ന ച​ട്ട​ങ്ങ​ളി​ലും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലും അ​നു​വ​ദി​ച്ചി​ട്ടു​ള്ള ലൈ​റ്റിം​ഗ്, ലൈ​റ്റ് സി​ഗ്‌​ന​ലിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, റെ​ട്രോ​റി​ഫ്ല​ക്‌​ട​റു​ക​ള്‍ എ​ന്നി​വ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ളി​ല്‍ ഘ​ടി​പ്പി​ക്കാ​വൂ​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up