Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uncertainty R

Alappuzha

അ​നി​ശ്ചി​ത​ത്വം നീ​ങ്ങി; സ്വ​കാ​ര്യ​ബ​സു​ക​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തും

ആ​ല​പ്പു​ഴ: ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ള്‍ ആ​ല​പ്പു​ഴ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ക​യ​റു​ന്ന​തി​നും യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നും ഉ​ണ്ടാ​യ അ​നി​ശ്ചി​ത​ത്വം നീ​ങ്ങി. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ക്കാ​ല​മാ​യി റെ​യി​ല്‍​വേ സ്റ്റേ​ഷ​നും റോ​ഡും ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ പേ​രി​ല്‍ ബ​സു​ക​ള്‍​ക്ക് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശ​ന​മി​ല്ലാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്കു മു​ൻ​പാ​ണ് ന​വീ​ക​ര​ണം ക​ഴി​ഞ്ഞ റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​ത്. റോ​ഡു തു​റ​ന്ന​പ്പോ​ള്‍ റെ​യി​ല്‍​വേ അ​ധി​കാ​രി​ക​ളും ഓ​ട്ടോ​റി​ക്ഷക്കാ​രും സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മൂ​ല​മാ​യി​രു​ന്നു സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ സ്റ്റേ​ഷ​ന്‍ റോ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ നി​ന്നും വി​ട്ടു​നി​ന്ന​ത്.

ഇ​ന്ന​ലെ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന് മു​ന്‍​വ​ശം എ​ത്തി സ്‌​റ്റേ​ഷ​ന്‍ ക​വാ​ട​ത്തി​ന്‍റെ തെ​ക്കു​കിഴ​ക്കാ​യി നി​ര്‍​ദ്ദി​ഷ‌​ട​സ്ഥാ​ന​ത്ത് പാ​ര്‍​ക്ക് ചെ​യ്ത് യാ​ത്ര​ക്കാ​രെ ഇ​റ​ക്ക​ണം. തു​ട​ര്‍​ന്ന് തെ​ക്കോ​ട്ട് ചെ​ന്ന് തി​രി​ഞ്ഞ് സ​മ​യ​ക്ര​മ​വും നി​യ​മ​ങ്ങ​ളും പാ​ലി​ച്ച് യാ​ത്ര​ക്കാ​രെ ക​യ​റ്റി യാ​ത്ര തു​ട​രാ​വു​ന്ന​താ​ണ്. ഇ​ത​നു​സ​രി​ച്ച് സ​ര്‍​വീ​സ് ഉ​ട​ന്‍ ത​ന്നെ പു​ന​രാ​രം​ഭി​ക്കും. യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്കും. ച​ര്‍​ച്ച​യി​ല്‍ റെ​യി​ല്‍​വേ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സ്റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍ ശ്യാം​കു​മാ​ര്‍, റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ പ്രി​ന്‍​സ്, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വാ​ര്‍​ഡ് മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ടി.​ആ​ര്‍. രാ​ജേ​ഷ്, കേ​ര​ള ബ​സ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​നെ(​കെ​ബി​ടി​എ) പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു ദേ​വി​ക, ടി.​പി. ഷാ​ജി​ലാ​ല്‍, സു​നീ​ര്‍ ഫി​ര്‍​ദോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up