Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unchecked

നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ കാ​ത്തി​രി​ക്കു​ന്ന​ത് വ​ൻ ദു​ര​ന്ത​മെ​ന്ന് വി​ദ​ഗ്ധ​ർ

ന്യൂ​​​​യോ​​​​ർ​​​​ക്ക്: നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി (എ​​​​ഐ) സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യെ നി​​​​യ​​​​ന്ത്രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ വ​​​​ൻ അ​​​​പ​​​​ക​​​​ട​​​​മാ​​​​ണ് മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യെ കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​മു​​​​ഖ എ​​​​ഐ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ത​​​​ല​​​​വ​​​​ന്മാ​​​​ർ.

മോ​​​​ശ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്താ​​​​ൽ എ​​​​ഐ മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​ക്കു മൊ​​​​ത്ത​​​​ത്തി​​​​ൽ അ​​​​പ​​​​ക​​​​ട​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നു വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്ന​​​​താ​​​​യി ആ​​​​ന്ത്രോ​​​​പി​​​​ക് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫിസ​​​​ർ ഡാ​​​​രി​​​​യോ അ​​​​മോ​​​​ദി പ​​​​റ​​​​ഞ്ഞു. ഭാ​​​​വി​​​​യി​​​​ൽ എ​​​​ഐ​​​​യി​​​​ലു​​​​ള്ള ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ടേ​​​​ക്കാ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഓ​​​​പ്പ​​​​ൺ​​​​എ​​​​ഐ ചീ​​​​ഫ് സാം ​​​​ആ​​​​ൾ​​​​ട്ട്മാ​​​​ൻ ആ​​​​ശ​​​​ങ്ക പ​​​​ങ്കു​​​​വ​​​​ച്ച​​​​ത്.

നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വി​​​​ധം സ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​ൻ ഏ​​​​തെ​​​​ങ്കി​​​​ലും ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സു​​​​ര​​​​ക്ഷാ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ലോ​​​​ക​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഇ​​​​രു​​​​വ​​​​രും യു​​​​എ​​​​ൻ സെ​​​​ക്യൂ​​​​രി​​​​റ്റി കൗ​​​​ൺ​​​​സി​​​​ലി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Latest News

Corehub Up