ഷാഹ്ഡോള്‍ (മധ്യപ്രദേശ്): 69-ാമത് ദേശീയ സ്കൂള്‍ ഗെയിംസ് അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ബാസ്കറ്റ്ബോളില്‍ കേരളത്തിനു സ്വര്‍ണം. ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഈയിനത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്നത്.
ഫൈനലില്‍ കേരളം 46-25ന് മഹാരാഷ് ട്രയെ കീഴടക്കി. കേരളത്തിനുവേണ്ടി കെ. അക്ഷര 18ഉം ടി. ലക്ഷ്മി 13ഉം പോയിന്റ് നേടി. സെമിയില്‍ കരുത്തരായ തമിഴ്നാടിനെ തകര്‍ത്തായിരുന്നു (67-52) കേരളത്തിന്റെ ഫൈനല്‍ പ്രവേശം.
ടീം: ടി. ലക്ഷ്മി, അലീന അല്‍ഫോണ്‍സ് എയ്ഞ്ചല്‍, കെ. അക്ഷര, കെ. ധ്രുവ (പ്രൊവിഡന്‍സ്, എച്ച്എസ്എസ് കോഴിക്കോട്), അന്ന മറിയം രതീഷ്, ജസ്റ്റീന ജോസഫ് (മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ്, കോട്ടയം), ആര്. ദക്ഷിണ, പൂജ ബൈജു (സെന്റ് ആന്റണീസ് ആലപ്പുഴ), ബ്രിസ ബിജു, ദിയ രാധാകൃഷ്ണന് (സെന്റ് തെരേസാസ്, എറണാകുളം), മെലിസ സഖറിയ (സില്‍വര്‍ ഹില്‍ എച്ച്എസ്എസ്, കോഴിക്കോട്) നൈസ ഫാത്തിമ (എസ്എംവിഎച്ച്എസ്എസ്, മലപ്പുറം). കോച്ച്: അതുല്‍ കൃഷ്ണന്. മാനേജര്‍: അമല ജോണ്‍.