Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UnexpectedRescue

Kouthukam

ചെ​ളി​യി​ൽ പെ​ട്ട കാ​ർ ത​ള്ളി​മാ​റ്റു​ന്ന കാ​ള: കൗ​തു​ക​മു​ണ​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പു​തി​യ വീ​ഡി​യോ!

ചെ​ളി നി​റ​ഞ്ഞ റോ​ഡി​ൽ കു​ടു​ങ്ങി​പ്പോ​യ കാ​റി​നെ പി​ന്നി​ൽ നി​ന്ന് ത​ള്ളാ​ൻ ശ്ര​മി​ക്കു​ന്ന കാ​ള​യു​ടെ അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ​ലി​യ ശ്ര​ദ്ധ നേ​ടു​ന്നു. ഡ്രൈ​വ​ർ എ​ത്ര ശ്ര​മി​ച്ചി​ട്ടും കാ​റി​ന്‍റെ ട​യ​റു​ക​ൾ ചെ​ളി​യി​ൽ ക​റ​ങ്ങു​ക​യ​ല്ലാ​തെ വാ​ഹ​നം മു​ന്നോ​ട്ട് നീ​ങ്ങി​യി​രു​ന്നി​ല്ല.

ഈ ​സ​മ​യ​ത്താ​ണ് അ​ടു​ത്തേ​ക്ക് വ​ന്ന കാ​ള ത​ന്‍റെ ബ​ലം മു​ഴു​വ​ൻ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​ന് പി​ന്നി​ൽ മു​ട്ടി ത​ള്ളാ​ൻ തു​ട​ങ്ങി​യ​ത്. കാ​ഴ്ച​യി​ൽ കാ​റി​നെ ചെ​ളി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ൻ മൃ​ഗം സ​ഹാ​യി​ക്കു​ന്ന​താ​യി തോ​ന്നു​മ്പോ​ഴും ഇ​തി​ന് പി​ന്നി​ലെ യ​ഥാ​ർ​ഥ ല​ക്ഷ്യം വ്യ​ക്ത​മ​ല്ല.

കാ​ള ബോ​ധ​പൂ​ർ​വം മ​നു​ഷ്യ​രെ സ​ഹാ​യി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണോ അ​തോ അ​പ​രി​ചി​ത​മാ​യ ഒ​രു വ​സ്തു​വി​നോ​ട് തോ​ന്നി​യ കൗ​തു​ക​മോ ദേ​ഷ്യ​മോ കാ​ര​ണ​മാ​ണോ ഇ​ങ്ങ​നെ പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ സ്ഥി​രീ​ക​ര​ണ​മി​ല്ല.

അ​തേ​സ​മ​യം, അ​പൂ​ർ​വ​വും അ​വി​ശ്വ​സ​നീ​യ​വു​മാ​യ ഇ​ത്ത​രം രം​ഗ​ങ്ങ​ൾ ക​ണ്ട​തോ​ടെ വീ​ഡി​യോ​യു​ടെ സ​ത്യ​സ​ന്ധ​ത​യെ​ച്ചൊ​ല്ലി ചി​ല​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​മു​ണ്ട്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച വ്യാ​ജ ദൃ​ശ്യ​ങ്ങ​ളാ​ണോ ഇ​തെ​ന്ന ച​ർ​ച്ച​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്.

Latest News

Corehub Up