കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് ഒരാൾ മരിച്ചു. ഏകദേശം 40 വയസ് തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ട്രെയിൻ തട്ടിയതിനെത്തുടർന്ന് മൃതദേഹം തലയും ഉടലും വേർപെട്ട നിലയിലായിരുന്നു.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരിച്ചയാളെ തിരിച്ചറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.