National
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം തുടരുന്പോൾ ചരക്ക് നീക്കത്തിലടക്കം വമ്പൻ പ്രഖ്യാപനങ്ങളാണ് വരുന്നത്. ചരക്ക് നീക്കത്തിന് പുതിയ ഇടനാഴി പ്രഖ്യാപിച്ചു. ഗഗനിയേയും സൂറത്തിനെയും ബന്ധിപ്പിച്ച് ഇടനാഴി വരും.
വാരാണസിയേയും പാറ്റ്നയെയും ബന്ധിപ്പിച്ച് ഉള്‍നാടൻ ജലപാത വരും. അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഏഴ് അതിവേഗ റെയിൽ ഇടനാഴികളും പ്രഖ്യാപിച്ചു.
പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍
മുംബൈ - പൂന
പൂന - ഹൈദരാബാദ്
ഹൈദരാബാദ് - ബംഗളൂരു
ഹൈദരാബാദ് - ചെന്നൈ
ചെന്നൈ - ബംഗളൂരു
ഡൽഹി- വാരാണസി
വാരാണസി - സിലിഗുരി
National
ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാവിലെ 11ന് തന്നെ ബജറ്റ് അവതരണം തുടങ്ങി. തുടർച്ചയായ ഒമ്പതാം ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്.
രാജ്യത്തിന്റേത് സ്ഥിരതയുള്ള വളര്‍ച്ചയാണെന്ന് പറഞ്ഞാണ് കേന്ദ്ര ധനമന്ത്രി ബജറ്റ് ആരംഭിച്ചത്. സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനുള്ള ക്രിയാത്മക നടപടികള്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും നിർമല പറഞ്ഞു. ഏഴു ശതമാനം വളര്‍ച്ച ദാരിദ്ര്യ നിര്‍മാര്‍ജനത്തിലടക്കം വലിയ പങ്കുവഹിച്ചുവെന്നും നിർമല അവകാശപ്പെട്ടു.
ഇത് യുവശക്തി ബജറ്റാണെന്നും നിർമല സീതാരാമൻ പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണെന്നും ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്റെ ആദ്യ കര്‍ത്തവ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.
എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിന്റെ കര്‍ത്തവ്യമെന്നും ധനമന്ത്രി പറഞ്ഞു. തൊഴിൽ അവസരങ്ങൾ വർധിപ്പിച്ചുവെന്നും ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും നിർമല സീതാരാമൻ പറഞ്ഞു. ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.