Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Territories

എസ്ഐആർ മൂന്നാം ഘട്ടം മേയ് 30 മുതൽ; 16 സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ക്കും

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ (എ​സ്ഐ​ആ​ർ) മൂ​ന്നാം​ഘ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. എ​സ്ഐ​ആ​ർ ഇ​നി​യും അ​ര​ങ്ങേ​റാ​ത്ത 16 സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന് കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് മൂ​ന്നാം ഘ​ട്ടം ആ​രം​ഭി​ക്കു​ക. മേ​യ് 30 മു​ത​ൽ ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് എ​സ്ഐ​ആ​ർ ഇ​വി​ട​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ക.

മൂ​ന്നാം​ഘ​ട്ടം കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഹി​മാ​ച​ൽ പ്ര​ദേ​ശ്, ജ​മ്മു കാ​ഷ്മീ​ർ, ല​ഡാ​ക്ക് എ​ന്നി​വ ഒ​ഴി​കെ, രാ​ജ്യം മു​ഴു​വ​നും വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം ന​ട​ന്നു​ക​ഴി​യും.

ഡ​ൽ​ഹി, ഒ​ഡീ​ഷ, മി​സോ​റം, സി​ക്കിം, മ​ണി​പ്പു​ർ, ഉ​ത്ത​രാ​ഖ​ണ്ഡ്, ആ​ന്ധ്രാ​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, ഹ​രി​യാ​ന, ഛണ്ഡീ​ഗ​ഡ്, തെ​ലു​ങ്കാ​ന, പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക, മേ​ഘാ​ല​യ, മ​ഹാ​രാ​ഷ്ട്ര, ജാ​ർ​ഖ​ണ്ഡ്, നാ​ഗാ​ലാ​ൻ​ഡ്, ത്രി​പു​ര, ദാ​ദ​ർ ആ​ൻ​ഡ് നാ​ഗ​ർ ഹ​വേ​ലി, ദാ​മ​ൻ ആ​ൻ​ഡ് ദി​യു എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് എ​സ്ഐ​ആ​റി​ന്‍റെ മൂ​ന്നാം​ഘ​ട്ടം ആ​രം​ഭി​ക്കു​ക.

മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഏ​ക​ദേ​ശം 36.73 കോ​ടി വോ​ട്ട​ർ​മാ​രെ​യാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ക. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​ടെ ന​ട​ന്ന കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ നേ​ര​ത്തെ പൂ​ർ​ത്തി​യാ​യി​രു​ന്നു.

Latest News

Corehub Up