Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UnitedKingdom

‌യുദ്ധസാധ്യത; അടിയന്തര സാഹചര്യം നേരിടാൻ 'ബി ​റെ​ഡി' യുകെ

ലണ്ടൻ: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ൻ 'ബി റെഡി' കാമ്പെയ്‌നുമായി യുകെ. യുദ്ധഭീഷണി, കലാപങ്ങൾ, സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ, പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ തു​ട​ങ്ങി​യവ മു​ൻ​കൂ​ട്ടി ക​ണ്ടു ജ​ന​ങ്ങ​ൾ താമസ്ഥലങ്ങളിൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും കരുതണമെന്നാണു പ്രതിരോധവകുപ്പിന്‍റെ നിർദേശം.

രാ​ജ്യ​ത്തിന്‍റെ ദേ​ശീ​യ സു​ര​ക്ഷ​യും പ്ര​തി​രോ​ധ​ശേ​ഷി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാ​ണ് കാമ്പെയ്‌ൻ. ദൈ​നം​ദി​ന സേ​വ​ന​ങ്ങ​ളിൽ ത​ട​സ​മുണ്ടാകുന്ന സാഹചര്യങ്ങൾ ഉടലെടുത്താൽ മൂന്നു ദിവസത്തേക്ക് ആവശ്യമായ കരുതൽ ശേഖരം താമസസ്ഥലത്തുണ്ടാകണമെന്നാണു നിർദേശം.

കു​ടി​വെ​ള്ളം, ടി​ന്നു​ക​ളി​ൽ അ​ട​ച്ച ഭ​ക്ഷ്യവസ്തുക്കൾ, ടോ​ർ​ച്ച്, റേ​ഡി​യോ, ഫ​സ്റ്റ് എ​യ്ഡ് കി​റ്റു​ക​ൾ തു​ട​ങ്ങി​യ​വയുടെ എ​മ​ർ​ജ​ൻ​സി കി​റ്റ് കരുതണമെന്നാണു സർക്കാരിന്‍റെ പുതിയ നിർദേശം. ഒറ്റത്തവണയായി ശേഖരിക്കുന്നതിനു പകരം, ഘ​ട്ടം ഘ​ട്ട​മാ​യി ശേ​ഖ​രി​ക്കണമെന്നും നിർദേശത്തിലുണ്ട്.

റ​ഷ്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഭീ​ഷ​ണി​ക​ളും യു​ദ്ധ​സാ​ധ്യ​ത​ക​ളും മു​ൻ​നി​ർ​ത്തി രാ​ജ്യ​ത്തെ സുസ​ജ്ജ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്നു പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. റ​ഷ്യ​യു​ടെ സൈ​നി​കശേ​ഷി വ​ർധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 2030-ാടെ സംഭവിക്കാൻ സാധ്യതയുള്ള ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ രാ​ജ്യം തയാ​റെ​ടുക്കണമെന്നാണു മുന്നറിയിപ്പ്. ഇ​തിന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ പ്ര​തി​രോ​ധ​വും സു​ര​ക്ഷ​യും ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും പ്രതിരോധ സെക്രട്ടറി ആ​വ​ശ്യ​പ്പെ​ട്ടു.

സൈ​ബ​ർ ഭീ​ഷ​ണി​ക​ൾ​ക്കും യു​ദ്ധ​സാ​ധ്യ​ത​ക​ൾ​ക്കും പു​റ​മെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും രാജ്യത്തിനു ആശങ്കയാകുകയാണ്. സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ക​ന​ത്ത ചൂ​ടും വ​ര​ൾ​ച്ച​യും കാ​ർ​ഷി​കമേ​ഖ​ലയെ ഗുരുതരമായി ബാധിച്ചു. ​ഇതു ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും വിദഗ്ധർ മുന്നറിയിപ്പുനൽകുന്നുണ്ട്.

Latest News

Corehub Up