തിരുവനന്തപുരം: ഹൈക്കോടതി നിർദേശത്തെത്തുടർന്ന് കേരള സർവകലാശാലാ ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടികൾ ഇന്ന് പൂർത്തിയാകും. എകെജി പഠനഗവേഷണ കേന്ദ്രത്തിനായി ഭൂമി കൈയേറി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മുതൽ തിരുവനന്തപുരം തഹസീൽദാറുടെ നേതൃത്വത്തിൽ ഭൂമി അളക്കൽ ആരംഭിച്ചത്.
വർഷങ്ങളായി ഉപയോഗിക്കാത്ത സ്ഥലത്തെ വലിയ കാടുകൾ വെട്ടിമാറ്റുന്നതിനായി ഇന്നലെ കൂടുതൽ സമയം വേണ്ടിവന്നു. ഇതേത്തുടർന്നാണ് ഭൂമി അളക്കൽ വൈകിയത്. സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ചെയർമാനും കേരള സർവകലാശാല സിൻഡിക്കറ്റ് അംഗവുമായ ആർ.എസ്. ശശികുമാറിനുവേണ്ടി അഡ്വക്കറ്റ് ജോർജ് പൂന്തോട്ടം നൽകിയ ഹർജിയിലാണ് നടപടി.