പയ്യന്നൂര്‍: ഇതര സംസ്ഥാനക്കാരനെന്ന് കരുതുന്ന അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒന്നും രണ്ടും പാളങ്ങള്‍ക്കിടയില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
നാല്പത് വയസ് തോന്നിക്കുന്നയാളുടേതാണ് മൃതദേഹം.അഗ്നിരക്ഷാസേനയുടെ സഹായത്തോടെ എടുത്തുമാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.