ഇരിങ്ങാലക്കുട: അഡ്വ. തോമസ് ഉണ്ണിയാടന് ആദ്യമായി എംഎല്‍എ ആയതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികദിനത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ച് യുഡിഎഫ്. രാജീവ്ഗാന്ധി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കണ്‍വീനറും നഗരസഭാ അധ്യക്ഷനുമായ എം.പി. ജാക്സണ് ഉണ്ണിയാടനെ ആദരിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, ടി.വി. ചാര്‍ലി, സതീഷ് വിമലന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, നഗരസഭ ഉപാധ്യക്ഷ ചിന്ത ധര്മരാജന്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറി സേതുമാധവന് പറയംവളപ്പില്‍, പി.ടി. ജോര്‍ജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ ഹഖ് എന്നിവര്‍ പ്രസംഗിച്ചു.
2001 മേയ് 13 നാണ് തോമസ് ഉണ്ണിയാടൻ ആദ്യമായി എംഎല്‍എ ആകുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ടി. ശശിധരനെ 406 വോട്ടിനു പരാജയപ്പെടുത്തിയാണ് അതുവരെ എല്‍ഡിഎഫ് കുത്തകയായി വച്ചിരുന്ന ഇരിങ്ങാലക്കുട മണ്ഡലത്തെ തോമസ് ഉണ്ണിയാടന് യുഡിഎഫ് പക്ഷത്തേക്കു കൊണ്ടുവന്നത്.
തുടര്‍ന്ന് 2006 ല്‍ 7995 വോട്ടിന്റെയും 2011 ല്‍ 12404 വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ ഉണ്ണിയാടന് സീറ്റ് യുഡിഎഫിനായി നിലനിര്‍ത്തി. 2026 ല്‍ വീണ്ടും 10212 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വീണ്ടും ജയിച്ചിരിക്കുകയാണ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ വലിയ ഭൂരിപക്ഷങ്ങള്‍ ഇപ്പോഴും തോമസ് ഉണ്ണിയാടന്റെ പേരില്‍തന്നെയാണ്.