ജലന്ധര്‍: ബലാത്സംഗവും ആത്മഹത്യവും നടന്നുവെന്നും ഇതിന്റെ പേരില്‍ കേസെടുത്തുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം അക്രമാസക്തമായി.
കോളജ് കാമ്പസിലുണ്ടായ സ്ഫോടനത്തില്‍ പൊലിസുകാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പൊലിസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്തു. കാമ്പസിനുപുറത്തും സംഘര്‍ഷം അരങ്ങേറി. ലാത്തിച്ചാര്‍ജ് നടത്തിയാണ് പൊലിസ് അക്രമികളെ വിരട്ടിയോടിച്ചത്.
കഴിഞ്ഞ ദിവസം പട്യാലയിലെ ചിത്കര സര്‍വകലാശാലയിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അതേസമയം ബലാത്സംഗവും ആത്മഹത്യവും നടന്നുവെന്ന പ്രചാരണം സര്‍വകലാശാല തള്ളിക്കളഞ്ഞു. സാമൂഹ്യവിരുദ്ധരാണു പ്രചാരണത്തിനു പിന്നിലെന്ന് സര്‍വകലാശാല വിശദീകരിക്കുന്നു.
അതേസമയം സര്‍വകലാശാല ഹോസ്റ്റലിലെ ഒരു പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന പരാതി ലഭിച്ചതായി ജലന്ധര്‍ റേഞ്ച് ഡിഐജി നവീന്‍ സിംഗ്ല വ്യക്തമാക്കി.