Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UnsungHero

Viral

മ​ധു​ര​യി​ലെ വാ​ന​ര​ന്മാ​ർ​ക്ക് മാ​ല​തി​യ​മ്മ​യു​ണ്ട്; കാ​ക്കി​യ​ഴി​ച്ചി​ട്ടും കാ​രു​ണ്യം കൈ​വി​ടാ​തെ 76-കാ​രി

മ​ധു​ര സ്വ​ദേ​ശി​യാ​യ മാ​ല​തി എ​ന്ന 76-കാ​രി​യു​ടെ വി​ശ്ര​മ​ജീ​വി​തം ഇ​ന്ന് തി​രു​പ്പ​റ​ൻ​കു​ണ്ഡ്ര​ത്തെ നൂ​റു​ക​ണ​ക്കി​ന് വാ​ന​ര​ന്മാ​ർ​ക്ക് താ​ങ്ങാ​വു​ക​യാ​ണ്.

ത​മി​ഴ്‌​നാ​ട് പോ​ലീ​സ് വ​കു​പ്പി​ൽ 33 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​വും, ഗാ​ന്ധി​ഗ്രാം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കാ​യി​ക​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ പ​ദ​വി അ​ട​ക്ക​മു​ള്ള ഔ​ദ്യോ​ഗി​ക ചു​മ​ത​ല​ക​ളി​ൽ നി​ന്നും വി​ര​മി​ച്ച ശേ​ഷ​മാ​ണ് ഇ​വ​ർ പൂ​ർ​ണ​മാ​യും മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ത​ന്‍റെ പെ​ൻ​ഷ​ൻ തു​ക​യു​ടെ വ​ലി​യൊ​രു പ​ങ്കും ഈ ​വാ​ന​ര​ക്കൂ​ട്ട​ത്തി​ന് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​നാ​യി ഇ​വ​ർ മാ​റ്റി​വെ​ക്കു​ന്നു. തു​ട​ക്ക​ത്തി​ൽ എ​ല്ലാ ദി​വ​സ​വും വ​ന്നി​രു​ന്ന മാ​ല​തി, പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ളും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം ഇ​പ്പോ​ൾ എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലു​മാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

തി​രു​പ്പ​റ​ൻ​കു​ണ്ഡ്രം മു​രു​ക​ൻ ക്ഷേ​ത്ര​പ​രി​സ​രം, ഗു​ഹാ ക്ഷേ​ത്രം, മ​യി​ൽ തോ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം നാ​നൂ​റോ​ളം കു​ര​ങ്ങു​ക​ളാ​ണ് ഇ​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

കൃ​ത്യം 3:30-ന് ​ഭ​ക്ഷ​ണ​വു​മാ​യി എ​ത്തു​ന്ന മാ​ല​തി​യു​ടെ വി​ളി കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ മ​ല​മു​ക​ളി​ൽ നി​ന്നും കു​ര​ങ്ങു​ക​ൾ കൂ​ട്ട​ത്തോ​ടെ ഓ​ടി​യെ​ത്തു​ന്ന​ത് ഈ ​പ്ര​ദേ​ശ​ത്തെ ഒ​രു സ്ഥി​രം കാ​ഴ്ച​യാ​ണ്.

ത​നി​ക്ക് ഏ​റെ മാ​ന​സി​ക സം​തൃ​പ്തി ന​ൽ​കു​ന്ന ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ആ​യു​സു​ള്ള​തു​വ​രെ തു​ട​ര​ണ​മെ​ന്നാ​ണ് ഈ ​എ​ഴു​പ​ത്തി​യാ​റു​കാ​രി​യു​ടെ ആ​ഗ്ര​ഹം.

 

Latest News

Corehub Up