Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Update To Sabarimala Virtual Queue

Pathanamthitta

ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ​വി​ൽ പ​രി​ഷ്കാ​രം: റ​ദ്ദാ​ക്കി​യ സ്ലോ​ട്ടു​ക​ൾ എ​ട്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്ക് ചെ​യ്ത​ശേ​ഷം റ​ദ്ദാ​ക്കി​യ സ്ലോ​ട്ടു​ക​ൾ എ​ട്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം വീ​ണ്ടും ബു​ക്കിം​ഗി​നു​വേ​ണ്ടി ല​ഭ്യ​മാ​കു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ ​ജ​യ​കു​മാ​ർ. പു​തി​യ പ​രി​ഷ്കാ​രം ഇ​ന്ന​ലെ രാ​ത്രി നി​ല​വി​ൽ വ​ന്നു. കൂ​ട്ട​ത്തോ​ടെ സ്ലോ​ട്ടു​ക​ൾ ബു​ക്ക്‌ ചെ​യ്ത​ശേ​ഷം റ​ദ്ദാ​ക്കി പു​തി​യ ആ​ളു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ൽ ആ​സൂ​ത്രി​ത ശ്ര​മ​മു​ണ്ടെ​ങ്കി​ൽ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ പ​രി​ഷ്കാ​ര​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഒ​രാ​ഴ്ച പി​ന്നി​ട്ട മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് കാ​ലം പൂ​ർ​ണ സം​തൃ​പ്തി ന​ൽ​കു​ന്ന​താ​യി ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി​യോ സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി​യോ മാ​ത്രം അ​യ്യ​പ്പ​ൻ​മാ​ർ വ​രു​ന്ന​ത് മൂ​ലം കൃ​ത്യ​മാ​യ ത​യാ​റെ​ടു​പ്പി​ലൂ​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന അ​ച്ച​ട​ക്കം കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞു എ​ന്ന​താ​ണ് പ്ര​ധാ​നം. പ​ണ​മി​ട​പാ​ട് പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ ആ​ക്കി​യ​തി​നാ​ൽ വ​രു​മാ​ന ചോ​ർ​ച്ച ത​ട​യാ​ൻ സാ​ധി​ച്ചു. ഇ​ത്‌ മൊ​ത്തം വ​രു​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യി​ൽ പ്ര​തി​ഫ​ലി​ക്കും. സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ത്തും വൃ​ത്തി​യു​ള്ള അ​ന്ത​രീ​ക്ഷ​മാ​ണ് തൃ​പ്തി ന​ൽ​കു​ന്ന മ​റ്റൊ​രു കാ​ര്യം.

നി​ല​യ്ക്ക​ലി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​രി​ക്ക​പ്പെ​ട്ടു. 12,000 വാ​ഹ​ന​ങ്ങ​ൾ വ​രെ ഒ​രേ സ​മ​യം പാ​ർ​ക്ക് ചെ​യ്യാം. തീ​ർ​ഥാ​ട​ക​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തി​ട​ത്തേ​ക്ക് പോ​കാ​ൻ നി​ല​യ്ക്ക​ലി​ൽ നി​ന്നു​ള്ള കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ർ​ക്കു​ല​ർ സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടും.

എ​ല്ലാ​വ​ർ​ക്കും ദ​ർ​ശ​ന സൗ​ക​ര്യം

ശ​ബ​രി​മ​ല ക്ഷേ​ത്ര​ദ​ർ​ശ​നം ല​ക്ഷ്യ​മി​ട്ടു വ​രു​ന്ന ഒ​രു ഭ​ക്ത​നെ​യും മ​ട​ക്കി അ​യ​ക്കി​ല്ലെ​ന്ന് കെ. ​ജ​യ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. ഏ​തെ​ങ്കി​ലും രീ​തി​യി​ൽ ബു​ക്ക്‌ ചെ​യ്തു വ​ര​ണ​മെ​ന്നു മാ​ത്രം. സ്പോ​ട്ട് ബു​ക്കിം​ഗ് നേ​ര​ത്തെ 5000 എ​ണ്ണം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ 5000 എ​ണ്ണം കൂ​ടി കൂ​ട്ടും. നി​ല​വി​ൽ അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. ഭ​ക്ത​രു​ടെ എ​ണ്ണം ക്ര​മ​നു​ഗ​ത​മാ​യി കൂ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 23 ന് 75000 ​പേ​ർ എ​ത്തി. ഇ​ന്ന​ലെ 80000 പേ​രെ​യാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ല ക​യ​റു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യി​ട്ടും തി​ര​ക്കി​ന്‍റെ തീ​വ്ര​ത സ​ന്നി​ധാ​ന​ത്ത് അ​നു​ഭ​വ​പ്പെ​ടാ​ത്ത​ത് കൃ​ത്യ​മാ​യ ഏ​കോ​പ​നം മൂ​ല​മാ​ണ്. പൊ​ലി​സി​ന്‍റെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും എ​ഡി​എ​മ്മി​ന്‍റെ​യും സ​ഹ​ക​ര​ണം ഇ​തി​ൽ എ​ടു​ത്തു​പ​റ​യ​ണം.

പ​മ്പ​യി​ൽ തു​ണി നി​ക്ഷേ​പി​ക്കു​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ദു​രാ​ചാ​രം ബോ​ധ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ വ​ലി​യ തോ​തി​ൽ കു​റ​യ്ക്കാ​ൻ സാ​ധി​ച്ച​തു വ​ലി​യ നേ​ട്ട​മാ​ണ്. സീ​സ​ൺ തു​ട​ങ്ങു​ന്ന വേ​ള​യി​ൽ ആ​സൂ​ത്രി​ത​മാ​യ രീ​തി​യി​ൽ തീ​ർ​ഥ​ക​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​ൻ ശ്ര​മം ന​ട​ന്നി​ട്ടു​ണ്ടോ എ​ന്ന​ത് സൈ​ബ​ർ ഫോ​റെ​ൻ​സി​ക് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ഇ​തേ​വ​രെ ആ ​നി​ല​യ്ക്ക് തെ​ളി​വ് ല​ഭി​ച്ചി​ട്ടി​ല്ല.

അ​പ്പാ​ച്ചി​മേ​ട് തീ​ർ​ഥാ​ട​ക വി​ശ്ര​മ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ഉ​ട​ൻ

അ​പ്പാ​ച്ചി​മേ​ട്ടി​ൽ കാ​ർ​ഡി​യാ​ക് കേ​ന്ദ്ര​ത്തി​ന് സ​മീ​പം ന​വീ​ക​രി​ച്ചു മ​നോ​ഹ​ര​മാ​ക്കി മാ​റ്റി​യ തീ​ർ​ഥാ​ട​ക വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ന​ട​ക്കു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ഫോ​ട്ടോ എ​ടു​ക്കാ​ൻ പാ​ക​ത്തി​ൽ സു​ന്ദ​ര​മാ​ക്കി മാ​റ്റി​യ പ്ര​ദേ​ശ​മാ​ണി​ത്. നേ​രത്തേ കാ​ട് മൂ​ടി അ​നാ​ഥ​ാവ​സ്ഥ​യി​ൽ ആ​യി​രു​ന്നു. അ​പ്പം, അ​ര​വ​ണ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ട​ക​ളി​ലെ പ​രി​ശോ​ധ​ന; ഒ​രാ​ഴ്ച​യ്ക്കി​ടെ ചു​മ​ത്തി​യ​ത് ഒ​രു ല​ക്ഷം രൂ​പപി​ഴ

ശ​ബ​രി​മ​ല: മ​ണ്ഡ​ല മ​ക​ര​മാ​സ കാ​ലം ഒ​രാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ സ​ന്നി​ധാ​ന​ത്തെ​യും പ​രി​സ​ര​ത്തെ​യും ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത സം​ഘം 29 കേ​സു​ക​ളി​ലാ​യി ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, റ​വ​ന്യു, ആ​രോ​ഗ്യം, ഭ​ക്ഷ്യ​സു​ര​ക്ഷ, ലീ​ഗ​ൽ മെ​ട്രോ​ള​ജി, സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​നാ സം​ഘ​മാ​ണ് രാ​ത്രി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​നം ഹോ​ട്ട​ലു​ക​ളി​ലെ വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. വെ​യ്റ്റ​ർ​മാ​ർ, കൈ​യു​റ, ത​ല​മു​ടി മ​റ​യ്ക്കു​ന്ന ക്യാ​പ് എ​ന്നി​വ ധ​രി​ക്കാ​തി​രി​ക്കു​ക, അ​ടു​ക്ക​ള​യി​ലെ വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷം തു​ട​ങ്ങി​യ​വ​യാ​ണ് കൂ​ടു​ത​ലാ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. സാ​ധ​ന​ങ്ങ​ൾ​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. അ​ള​വി​ലും തൂ​ക്ക​ത്തി​ലും കു​റ​ച്ചു സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ഞാ​യ​റാ​ഴ്ച സ​ന്നി​ധാ​ന​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി ന​ശി​പ്പി​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. മൂ​ന്ന് സ്ക്വാ​ഡു​ക​ളാ​യി​ട്ടാ​ണ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​നാ സം​ഘം ഭ​ക്ഷ​ണ​ശാ​ല​യി​ൽ എ​ത്തി അ​യ്യ​പ്പ​ഭ​ക്ത​രോ​ടു നേ​രി​ൽ അ​ഭി​പ്രാ​യം ചോ​ദി​ച്ചും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി പി​ഴ ചു​മ​ത്തും

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ജ​ന​ത്തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ശ​ബ​രി​മ​ല എ​ഡി​എം ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര പ​റ​ഞ്ഞു പ​മ്പാ​ന​ദി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ന്ന​തി​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി​യു​ണ്ടെ​ന്ന് എ​ഡി​എം പ​റ​ഞ്ഞു. ഇ​തി​നാ​യി പ​മ്പ ഡ്യൂ​ട്ടി മ​ജി​സ്ട്രേ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, സ്പെ​ഷ്യ​ൽ ഓ​ഫീ​സ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up