Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Upsets

യുഎസ് ഓപ്പൺ: അ​ല്‍​ക​രാ​സി​നെ അ​ട്ടി​മ​റി​ച്ച് ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍

ന്യൂ​യോ​ര്‍​ക്ക്: 2026 യു​എ​സ് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ലെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​ജ​യം സ്വ​ന്ത​മാ​ക്കി ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍. പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​നാ​യ സ്‌​പെ​യി​നി​ന്‍റെ കാ​ര്‍​ലോ​സ് അ​ല്‍​ക​രാ​സി​നെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ബെ​ന്‍ ഷെ​ല്‍​ട്ട​ണ്‍ ക്വാ​ര്‍​ട്ട​റി​ല്‍ അ​ട്ടി​മ​റി​ച്ച​ത്. അ​ഞ്ചു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു ബെ​ന്‍ ഷെ​ല്‍​ട്ട​ന്‍റെ ജ​യം. സ്‌​കോ​ര്‍: 6-7 (5-7), 6-1, 6-3, 1-6, 7-6 (10-7).

ബെ​ന്‍ ഷെ​ല്‍​ട്ട​ണി​നൊ​പ്പം അ​മേ​രി​ക്ക​യു​ടെ ഫ്രാ​ന്‍​സെ​സ് തി​യാ​ഫൊ​യും സെ​മി​യി​ല്‍ എ​ത്തി. അ​മേ​രി​ക്ക​യു​ടെ അ​ല​ക്‌​സ് മി​ഷേ​ല്‍​സെ​നെ​യാ​ണ് തി​യാ​ഫൊ ക്വാ​ര്‍​ട്ട​റി​ല്‍ കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 5-7, 3-6, 7-5, 6-3, 7-6 (10-6). അ​ഞ്ചു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ആ​ദ്യ​ര​ണ്ട് എ​ണ്ണം ന​ഷ്ട​പ്പെ​ട്ട​ശേ​ഷ​മാ​യി​രു​ന്നു തി​യാ​ഫൊ​യു​ടെ തി​രി​ച്ചു​വ​ര​വു ജ​യം.

സ​ബ​ലെ​ങ്ക, പെ​ഗു​ല

വ​നി​താ സിം​ഗി​ള്‍​സി​ല്‍ നി​ല​വി​ലെ ജേ​താ​വാ​യ ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക, മൂ​ന്നാം സീ​ഡ് അ​മേ​രി​ക്ക​യു​ടെ ജെ​സീ​ക്ക പെ​ഗു​ല എ​ന്നി​വ​ര്‍ സെ​മി ഫൈ​ന​ലി​ല്‍ ഇ​ടം​പി​ടി​ച്ചു. ആ​റാം സീ​ഡാ​യ ചെ​ക് താ​രം ലി​ന്‍​ഡ നോ​സ്‌​കോ​വ​യെ​യാ​ണ് സ​ബ​ലെ​ങ്ക ക്വാ​ര്‍​ട്ട​റി​ല്‍ കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 7-6 (7-1), 3-6, 7-6 (10-7).

Latest News

Corehub Up