Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Urban Bank

Palakkad

ഒ​റ്റ​പ്പാ​ലം അ​ർ​ബ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ട് കാ​ന്പ​യി​ൻ ഇ​ന്ന്

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം കോ- ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്കി​ന്‍റെ ഒ​ന്പ​തു ശാ​ഖ​ക​ളി​ലു​മാ​യി ഇ​ന്ന് ഒ​റ്റ​ദി​വ​സം കൊ​ണ്ട് 1,000 പു​തി​യ സേ​വിം​ഗ്സ്, ക​റ​ന്‍റ് അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും.

ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും പു​തി​യ അ​ക്കൗ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഗൂ​ഗി​ൾ​പേ ഉ​ൾ​പ്പെ​ടെ​യു​ള്ള യു​പി​ഐ സേ​വ​ന​ങ്ങ​ൾ, മൊ​ബൈ​ൽ ബാ​ങ്കിം​ഗ് ആ​പ്പ് വ​ഴി ഐ​എം​പി​എ​സ്, ആ​ർ​ടി​ജി​എ​സ്, നെ​ഫ്റ്റ്, വൈ​ഫൈ സൗ​ക​ര്യ​മു​ള്ള ഡ്യൂ​വ​ൽ ഇ​ന്‍റ​ർ​ഫേ​സ് എ​ടി​എം കാ​ർ​ഡ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും അ​ക്കൗ​ണ്ട് ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ട്.

ഐ​എം​പി​എ​സ് സേ​വ​ന​ങ്ങ​ൾ​ക്ക് ബാ​ങ്കി​ൽ ചാ​ർ​ജു​ക​ൾ ഒ​ന്നും ഈ​ടാ​ക്കു​ന്നി​ല്ല. ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കു​ന്ന​വ​ർ​ക്ക് ഉ​ട​ൻ എ​ടി​എം കാ​ർ​ഡും മൊ​ബൈ​ൽ ബാ​ങ്കിം​ഗും ല​ഭ്യ​മാ​കും. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഡോ​ർ​മ​ന്‍റ് ആ​യി കി​ട​ക്കു​ന്ന അ​ക്കൗ​ണ്ടു​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​ക്കാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up