Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Urupattal

Idukki

ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച സു​മ​തി​യു​ടെ ബ​ന്ധു​ക്ക​ളെ എം.​വി. ഗോ​വി​ന്ദ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു

തൊ​ടു​പു​ഴ: അ​ടൂ​ര്‍​മ​ല​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട മ​ഷി​ക​ല്ലേ​ല്‍ സു​മ​തി​യു​ടെ ഭ​ര്‍​ത്താ​വ് ര​വി​യെ​യും മ​ക​ന്‍ ര​തീ​ഷി​നെ​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​തീ​ഷ് ഇ​ന്ന​ലെ​യാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്. ദു​ര​ന്ത​ത്തി​നു ശേ​ഷം കോ​ള​പ്ര​യി​ല്‍ താ​മ​സി​ക്കു​ന്ന മ​ക​ള്‍ ര​സ്‌​ന​യു​ടെ വീ​ട്ടി​ലാ​ണ് ര​വി​യും മകന്‍ ര​തീ​ഷും ക​ഴി​യു​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് പു​ത്തേ​ട്ട് സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാമ്പി​ലും എ​ത്തി. ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന 28 പേ​ര്‍​ക്ക് ക​മ്പി​ളി പു​ത​പ്പു​ക​ളും കൈ​മാ​റി.

ക്യാ​മ്പി​ലു​ള്ള എ​ട്ടോ​ളം പേ​ര്‍​ക്ക് വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ള്‍ വേ​ണം. 2013ല്‍ ​ട്രൈ​ബ​ല്‍ വ​കു​പ്പി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ കാ​ഞ്ഞാ​ര്‍-​പു​ള്ളി​ക്കാ​നം റോ​ഡി​ന് സ​മീ​പം പു​ത്തേ​ട്ട് ഭാ​ഗ​ത്ത് നി​ര്‍​മി​ച്ച പു​തു​വീ​ട്ടി​ല്‍ ജ​യിം​സ്, കാ​ഞ്ഞി​ര​ക്കു​ടി​യി​ല്‍ പ്ര​സാ​ദ് ച​ന്ദ്ര​ന്‍, പാ​ത്തി​ക്ക​പ്പാ​റ​യി​ല്‍ ലോ​യി​സ് ലേ​വി, പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ സെ​ലി​ന്‍ ജോ​സ​ഫ്, കൊ​ച്ചു​പ​റ​ന്പി​ല്‍ സാ​റാ​മ്മ ജേ​ക്ക​ബ്, ചാ​യം​പ്ലാ​ക്ക​ല്‍ ബി​നോ​യി ലോ​റ​ന്‍​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പു​തി​യ വീ​ടു​ക​ള്‍ വേ​ണ്ട​ത്. ഈ​ട്ടി​ക്കാ​നം കൊ​ച്ചു​വീ​ട്ടി​ല്‍ കെ.​എ​ന്‍. സു​രേ​ഷ്, സ​ഹോ​ദ​ര​ന്‍ കെ.​എ​ന്‍. ജ​യ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്.

Latest News

Corehub Up