Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UsmanKhawaja

വാ​ർ​ണ​ർ പി​ന്മാ​റി, ബാ​ൻ​ക്രോ​ഫ്റ്റ് മു​ന്നി​ട്ടി​റ​ങ്ങി; പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഉ​സ്മാ​ൻ ഖ​വാ​ജ

മെ​ൽ​ബ​ൺ: ക്രി​ക്ക​റ്റ് ലോ​ക​ത്തെ പി​ടി​ച്ചു​കു​ലു​ക്കി​യ പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സീ​സ് താ​രം ഉ​സ്മാ​ൻ ഖ​വാ​ജ. പ​ന്തി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ ഓ​സ്‌​ട്രേ​ലി​യ​ൻ ടീം ​ആ​സൂ​ത്ര​ണം ചെ​യ്ത നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ഖ​വാ​ജ ത​ന്‍റെ പു​തി​യ പു​സ്ത​ക​മാ​യ സ​ബ്രി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 

2018ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ കേ​പ് ടൗ​ൺ ടെ​സ്റ്റി​നി​ടെ​യാ​ണ് കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്റ്റ് സാ​ൻ​ഡ്‌​പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്തി​ൽ കൃ​ത്രി​മം കാ​ണി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ന്ന​ത്തെ നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത്, വൈ​സ് ക്യാ​പ്റ്റ​ൻ ഡേ​വി​ഡ് വാ​ർ​ണ​ർ, ബാ​ൻ​ക്രോ​ഫ്റ്റ് എ​ന്നി​വ​ർ​ക്ക് വി​ല​ക്ക് നേ​രി​ടേ​ണ്ടി​വ​ന്നി​രു​ന്നു. ഡ്ര​സിം​ഗ് റൂ​മി​ൽ ത​മാ​ശ​യാ​യി തു​ട​ങ്ങി​യ ആ​ശ​യം പി​ന്നീ​ട് ഗൗ​ര​വ​മാ​യ നീ​ക്ക​മാ​യി മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഖ​വാ​ജ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

മ​ത്സ​ര​ത്തി​നാ​യി ഗ്രൗ​ണ്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന സ​മ​യ​ത്ത് ബൗ​ണ്ട​റി ലൈ​നി​ൽ വെ​ച്ച് പ​ന്തി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ പ​ദ്ധ​തി. അ​മ്പ​യ​ർ​മാ​ർ പ​ന്ത് ബൗ​ണ്ട​റി ലൈ​നി​ൽ വെ​ക്കു​ന്ന സ​മ​യ​ത്ത് കാ​മ​റ​ക​ളു​ടെ ശ്ര​ദ്ധ ത​ങ്ങ​ളി​ലു​ണ്ടാ​കി​ല്ലെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ കാ​മ​റ​ക​ൾ എ​പ്പോ​ഴും പി​ന്തു​ട​രു​ന്ന​തി​നാ​ൽ ത​നി​ക്ക് ഈ ​നീ​ക്ക​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​നാ​കി​ല്ലെ​ന്ന് ഡേ​വി​ഡ് വാ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി​യ​താ​യും ഖ​വാ​ജ പ​റ​യു​ന്നു.

തു​ട​ർ​ന്ന് യു​വ​താ​ര​മാ​യ കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്റ്റ് സ്വ​യം മു​ന്നോ​ട്ടു​വ​രി​ക​യാ​യി​രു​ന്നു. കേ​പ് ടൗ​ണി​ലെ മ​ഴ​യു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ പ​ന്തി​ന് റി​വേ​ഴ്‌​സ് സ്വിം​ഗ് ല​ഭി​ക്കു​ന്ന​ത് പ്ര​യാ​സ​മാ​യ​താ​ണ് പ​ന്തി​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ ടീ​മി​നെ പ്രേ​രി​പ്പി​ച്ച​ത്. ഡ്ര​സിം​ഗ് റൂ​മി​ലെ കോ​ച്ചിം​ഗ് സ്റ്റാ​ഫി​ൽ ഒ​രാ​ൾ ബാ​ൻ​ക്രോ​ഫ്റ്റി​നോ​ട് പ​ന്തി​ൽ കൂ​ടു​ത​ൽ കൃ​ത്രി​മം കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് താ​ൻ നേ​രി​ട്ട് കേ​ട്ട​താ​യും ഖ​വാ​ജ പു​സ്ത​ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up