Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uttam Nagar

ഈദ് പ്രാർഥനയ്ക്ക് സുരക്ഷ!; ഡൽഹി പോലീസിന് പുഷ്പവൃഷ്‌ടി

ന്യൂ​​​ഡ​​​ൽ​​​ഹി: സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ ഈ​​​ദ് പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്ക് സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കി​​​യ​​​തി​​​ന് ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​മേ​​​ൽ പു​​​ഷ്പ​​​വൃ​​​ഷ്‌​​​ടി ന​​​ട​​​ത്തി ഡ​​​ൽ​​​ഹി ഉ​​​ത്തം ന​​​ഗ​​​റി​​​ലെ മു​​​സ്‌​​​ലിം​​​ക​​​ൾ.

ഹോ​​​ളി ആ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ർ​​​ഷം ഉ​​​ട​​​ലെ​​​ടു​​​ത്ത ഇ​​​വി​​​ടെ ഈ​​​ദ് ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന സു​​​ര​​​ക്ഷ​​​യാ​​​യി​​​രു​​​ന്നു ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് ഹോ​​​ളി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കി​​​ടെ വാ​​​ട്ട​​​ർ ബ​​​ലൂ​​​ണ്‍ ഒ​​​രു മു​​​സ്‌​​​ലിം സ്ത്രീ​​​യു​​​ടെ മേ​​​ൽ വീ​​​ണ​​​താ​​​ണ് വ​​​ർ​​​ഗീ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​ത്.

ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ ത​​​രു​​​ണ്‍ കു​​​മാ​​​ർ എ​​​ന്ന 26കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് 14 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ത​​​രു​​​ണി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ന് ഈ​​​ദ് ദി​​​ന​​​ത്തി​​​ൽ പ്ര​​​തി​​​കാ​​​രം ചെ​​​യ്യു​​​മെ​​​ന്ന് ചി​​​ല തീ​​​വ്ര സം​​​ഘ​​​ട​​​ന​​​ക​​​ൾ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി​​​യ​​​തോ​​​ടെ മേ​​​ഖ​​​ല​​​യി​​​ലെ മു​​​സ്‌​​​ലിം​​​ക​​​ളാ​​​കെ ഭ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്.

മേ​​​ഖ​​​ല​​​യി​​​ൽ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നൂ​​​റി​​​ല​​​ധി​​​കം പി​​​ക്ക​​​റ്റ് പോ​​​സ്റ്റു​​​ക​​​ളാ​​​ണ് ഈ​​​ദ് ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു പോ​​​ലീ​​​സ് ഇ​​​വി​​​ടെ സ്ഥാ​​​പി​​​ച്ച​​​ത്.

വി​​​ദ്വേ​​​ഷ​​​ക​​​ര​​​മാ​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ നി​​​രീ​​​ക്ഷ​​​ണ​​​വും ക​​​ർ​​​ശ​​​ന​​​മാ​​​ക്കി. ഒ​​​ടു​​​വി​​​ൽ ഈ​​​ദ് പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് മു​​​സ്‌​​​ലിം മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ൾ പോ​​​ലീ​​​സു​​​കാ​​​ർ​​​ക്ക് ന​​​ന്ദി അ​​​ർ​​​പ്പി​​​ച്ച​​​ത്.

Latest News

Corehub Up