കൊച്ചി: ഇലക്ട്രിക്കൽ, സൗരോർജ ഉപകരണ നിർമതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ ദേശീയ-സംസ്ഥാനതല പുരസ്കാര നേട്ടവുമായി ജെപ്സ് ഗ്രൂപ്പ്. ദേശീയ തലത്തിലും സംസ്ഥാനതലത്തിലുമായുള്ള മൂന്ന് പുരസ്കാരങ്ങൾക്കാണു ജെപ്സ് ഗ്രൂപ്പ് അർഹമായത്.
ദേശീയതലത്തിൽ മികച്ച സോളാർ ഉപകരണ വിതരണക്കാർക്കുള്ള രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ മികച്ച ഡീലർ പുരസ്കാരം, ഡിസ്ട്രിബ്യൂട്ടർ പുരസ്കാരം എന്നിവയാണ് ജെപ്സ് ഗ്രൂപ്പിനു ലഭിച്ചത്. വി-ഗാർഡ് നാഷണൽ പ്രൊഡക്ട് ഹെഡ് മണിക്കുട്ടനിൽനിന്നു ജെപ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ സി.വി. നിധീഷ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
വി-ഗാർഡ് കേരള പ്രൊഡക്ട് ഇൻ-ചാർജ് വിനീത്, സെയിൽസ് ഓഫീസർ ശ്രീകാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുസ്ഥിര ഊർജ മേഖലയിലെ ജെപ്സ് ഗ്രൂപ്പിന്റെ മികച്ച പ്രവർത്തനങ്ങൾക്കും വിപണിയിലെ നേതൃപാടവത്തിനുമുള്ള അംഗീകാരമാണ് ഈ അംഗീകാരങ്ങളെന്ന് എംഡി സി.വി. നിധീഷ് പറഞ്ഞു.
കമ്പനിയുടെ ജീവനക്കാർ, ഡീലർമാർ, മറ്റ് പങ്കാളികൾ എന്നിവരുടെ കഠിനാധ്വാനത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണ് ഈ നേട്ടങ്ങൾക്കു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.