Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.A.Arun Kumar

വി​എ​സി​ന് ല​ഭി​ച്ച പ​ത്മ​വി​ഭൂ​ൺ സ്വീ​ക​രി​ച്ചേ​ക്കി​ല്ല; പാ​ര്‍​ട്ടി നി​ല​പാ​ടി​ന് ഒ​പ്പ​മെ​ന്ന് കു​ടും​ബം

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നു ല​ഭി​ച്ച പ​ത്മ​വി​ഭൂ​ഷ​ണ്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്ന സൂ​ച​ന​ക​ളു​മാ​യി കു​ടും​ബം. വി​എ​സി​ന്‍റെ മ​ക​ൻ വി.​എ.​അ​രു​ൺ​കു​മാ​റാ​ണ് ഇ​ക്കാ​ര്യം ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. പാ​ർ​ട്ടി നി​ല​പാ​ടി​നൊ​പ്പ​മാ​ണ് കു​ടും​ബം.

ജ​ന ഹൃ​ദ​യ​ങ്ങ​ളി​ൽ വി​എ​സി​നു​ള്ള സ്ഥാ​ന​മാ​ണ് ഏ​തൊ​രു പു​ര​സ്‌​ക്കാ​ര​ത്തേ​ക്കാ​ളും വ​ലു​തെ​ന്നും അ​രു​ൺ കു​മാ​ർ പ​റ​ഞ്ഞു.​ അ​തേ​സ​മ​യം പ​ത്മ​വി​ഭൂ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ക​യാ​ണ്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പു​ര​സ്കാ​ര​ത്തെ സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.

വി​എ​സ്‌ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ പു​ര​സ്കാ​രം നി​ര​സി​ക്കു​മാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു ബേ​ബി​യു​ടെ നി​ല​പാ​ട്. 1992 ല്‍ ​ഇ.​എം.​എ​സ്.ന​മ്പൂ​തി​രി​പ്പാ​ട് പ​ത്മ​വി​ഭൂ​ഷ​ണ്‍ നി​ര​സി​ച്ചി​രു​ന്നു.

Latest News

Corehub Up