കൊച്ചി: എറണാകുളം ജില്ലയില്‍ വി.ഡി. സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍. മുഖ്യമന്ത്രിയെ തീരുമാനിക്കാനായി എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കാനും എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ വീണ്ടും പോസ്റ്റര്‍ എത്തിയത് ചര്‍ച്ചകളില്‍ നിറയുകയാണ്.
മനസില്‍ നന്മയുള്ളവന് നാട് ഭരിക്കട്ടെ എന്ന വാചകങ്ങളോടെയാണ് കച്ചേരിപ്പടിയിലെ മാധവ ഫാര്‍മസി ജംഗ്ഷനില്‍ ഫ്ലക്സ് ഉയര്‍ത്തിയിരിക്കുന്നത്. എറണാകുളത്ത് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുമ്പ് തന്നെ വി.ഡി. സതീശനായി ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സതീശനെതിരെയും ഫ്ലക്സുകള്‍ എത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ രമേശ് ചെന്നിത്തലയ്ക്കും കെ.സി. വേണുഗോപാലിനായും ഫ്ലക്സുകള്‍ എത്തിയിരുന്നു. ഡല്‍ഹിയിലും മൂവര്‍ക്കും വേണ്ടി ഫ്ലക്സുകൾ എത്തിയിട്ടുണ്ട്. അതേസമയം, ഇന്ന് കെപിസിസി ആസ്ഥാനത്ത് ചേരുന്ന എംഎല്‍എമാരുടെ നിയമസഭ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ചര്‍ച്ച നടത്തും.