Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.K.Sreeraman

മ​മ്മൂ​ട്ടി ഓ​ടി​ച്ച കാ​റി​ടി​ച്ച് പ​ത്ത് വ​യ​സു​കാ​ര​ൻ തെ​റി​ച്ചു​പോ​യി, മു​ന്‍ സീ​റ്റി​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഞാ​നും: ഭ​യ​ന്നു​വി​റ​ച്ച ക​ഥ​യു​മാ​യി വി.​കെ. ശ്രീ​രാ​മ​ൻ  

മ​മ്മൂ​ട്ടി​ക്കൊ​പ്പം യാ​ത്ര ചെ​യ്ത​പ്പോ​ൾ 10 വ​യ​സു​കാ​ര​നെ കാ​റി​ടി​ച്ച സം​ഭ​വം ഓ​ർ​ത്തെ​ടു​ത്ത് ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ. ഊ​ട്ടി​യി​ൽ നി​ന്നും കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കാ​റി​ൽ​പോ​കു​ന്ന വ​ഴി​യാ​ണ് കു​ട്ടി​യെ കാ​റി​ടി​ച്ച​ത്.

ഒ​രു സി​നി​മാ​ക്ക​ഥ പോ​ലെ ത​ന്നെ ട്വി​സ്റ്റും ക്ലൈ​മാ​ക്സും നി​റ​ഞ്ഞ സം​ഭ​വ​ത്തി​ൽ ഏ​റെ ഭ​യ​പ്പെ​ട്ടു പോ​യ​ത് താ​നാ​ണെ​ന്നും അ​വി​ടെ​യു​ള്ള ആ​ളു​ക​ള്‍ മ​മ്മൂ​ട്ടി​യെ ഒ​ഴി​വാ​ക്കി ത​ന്നെ എ​ന്തെ​ങ്കി​ലും ചെ​യ്യു​മോ​യെ​ന്നു​ള്ള പേ​ടി​യി​ലാ​ണ് പി​ന്നീ​ട് കോ​യ​മ്പ​ത്തൂ​ര്‍ വ​രെ കാ​റി​ല്‍ സ​ഞ്ച​രി​ച്ച​തെ​ന്നും ശ്രീ​രാ​മ​ൻ പ​റ​യു​ന്നു.

‘‘ഏ​താ​ണ്ടൊ​രു നാ​ൽ​പ​തു​കൊ​ല്ലം മു​മ്പ് ന​ട​ന്ന ക​ഥ, അ​ല്ല സം​ഭ​വ​മാ​ണ്. പ​വി​ത്ര​ന്‍റെ ‘ഉ​ത്ത​രം’ സി​നി​മ ഊ​ട്ടി​യി​ൽ ന​ട​ക്കു​ന്ന കാ​ല​ത്ത് മ​മ്മൂ​ട്ടി ത​ന്‍റെ വി​ഖ്യാ​ത​മാ​യ 369 ാം ന​മ്പ​ർ കോ​ണ്ട​സ്സ​യോ​ടി​ച്ചു മ​ല​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഒ​രു കോ​ൺ​വെ​ന്‍റ് സ്‌​കൂ​ളി​ന്‍റെ മു​ന്നി​ൽ വ​ച്ച് റോ​ഡു മു​റി​ച്ച് ബ​സ്സി​ൽ ക​യ​റാ​നോ​ടി​യ പ​ത്തു വ​യ​സു​കാ​ര​നെ കോ​ണ്ട​സ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ന്നു. പെ​ട്ട​ന്നു ബ്രേ​ക്ക് ചെ​യ്ത​പ്പോ​ൾ മു​ൻ സീ​റ്റി​ലി​രു​ന്ന എ​ന്‍റെ ത​ല ഗ്ലാ​സി​ൽ ചെ​ന്നി​ടി​ക്കു​ന്നു.

മ​മ്മൂ​ട്ടി ചാ​ടി​യി​റ​ങ്ങു​ന്നു. പി​ന്നാ​ലെ നെ​റ്റി ത​ട​വി ഞാ​നും. ത​മി​ഴ് ശി​ങ്ക​ങ്ങ​ൾ അ​ക്ര​മാ​സ​ക്ത​രാ​യി കാ​റു ത​ല്ലി​പ്പൊ​ളി​ക്കു​മെ​ന്നും ഞ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നു​മൊ​ക്കെ ആ​ണ് ഞാ​ൻ ക​ണ​ക്കു​കൂ​ട്ടി​യ​ത്. 

പ​ക്ഷേ, ക​ണ്ട​ത് മ​റ്റൊ​ന്നാ​ണ്. കാ​റി​ടി​ച്ച് റോ​ഡ​രി​കി​ലെ കാ​ന​യി​ലേ​ക്ക് തെ​റി​ച്ച കു​ട്ടി​യെ പൊ​ക്കി​പ്പി​ടി​ച്ച് ഒ​രാ​ൾ മു​ന്നി​ലും കൂ​ട്ടം പി​ന്നി​ലു​മാ​യി വ​രു​ന്നു.

ഇ​ടി​കൊ​ണ്ട് തെ​റി​ച്ച കു​ള​ന്തൈ ചി​രി​ക്കു​ന്നു. കോ​ട്ടും ത​ലേ​ക്കെ​ട്ടും വീ​ര​പ്പ​ൻ മീ​ശ​യു​മു​ള്ള ത​ലൈ​വ​ർ പ​റ​ഞ്ഞ​തി​ന്‍റെ സാ​രം ഇ​താ​ണ്. മൂ​പ്പ​രാ​ണ് സ്‌​കൂ​ളി​ന്‍റെ സെ​ക്യു​രി​റ്റി ചീ​ഫ് .

‘കാ​റി​ന്‍റെ ഇ​ടി കൊ​ണ്ട​ത് പ​യ്യ​ന്‍റെ വ​ല​തു​കാ​ലി​ന്‍റെ തു​ട​യി​ലാ​ണ്. കൃ​ത്യം ട്രൗ​സ്സേ​ഴ്‌​സി​ന്‍റെ പോ​ക്ക​റ്റി​ൽ പ​യ്യ​ൻ ര​ണ്ടു കൃ​ക്ക​റ്റ് ബോ​ളു​ക​ൾ കു​ത്തി നി​റ​ച്ചു വ​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് ഇ​ടി. പ​യ്യ​ൻ സ്മൂ​ത്താ​യി കാ​ന​യ്ക്കു മേ​ലെ​യു​ള്ള വ​ള്ളി​പ്പ​ട​ർ​പ്പി​ലേ​ക്കു വീ​ഴു​ന്നു, സ​ർ​ക്ക​സ്സി​ലെ ക​ളി​ക്കാ​ർ നെ​റ്റി​ലേ​ക്കു വീ​ഴും പോ​ലെ.

‘പാ​ർ​ത്താ​ൽ എ​ന്ന​മോ പെ​രി​യ ആ​ക്സി​ഡ​ന്‍റ് ആ​നാ, യാ​ർ​ക്കും ഒ​ണ്ണും ആ​ഹ​ലെ. പ​ട​ത്തി​ലെ സ്റ്റ​ണ്ട് സീ​ൻ മാ​തി​രി. പെ​രി​യ​വ​രേ നീ​ങ്ക താ​ൻ ഹീ​റോ കൊ​ട് കൈ’’

​മീ​ശ​ക്കാ​ര​ൻ കൈ ​നീ​ട്ടി. ഹീ​റോ ഹ​സ്തം ദാ​നം ചെ​യ്തു.

‘നീ ​പേ​ടി​ച്ചു പോ​യോ?’

തി​രി​ച്ചു വ​ണ്ടി​യി​ൽ ക​യ​റി​യ ശേ​ഷം മ​മ്മൂ​ട്ടി എ​ന്നോ​ടു ചോ​ദി​ച്ചു.

‘നി​ങ്ങ​ളെ അ​വ​ര് ഒ​ഴി​വാ​ക്കി​യി​ട്ട് എ​ന്റെ നേ​രെ വ​ന്ന് ഡാ​യ് ഡ്രൈ​വ​ർ സോ​മ്പേ​രി, നീ ​എ​ത്ക്ക് പ​ക്ക​ത്തി​ല് ഉ​ക്കാ​ര​ന്ത്ട്ട് ഇ​റ്ക്ക്. റോ​ഡി​ല് കു​ള​ന്തെ​ക​ൾ ഇ​ര്ക്ക് മെ​തു​വാ വ​ണ്ടി ഓ​ട്ട​ണം എ​ൻ​ട്ര് സൊ​ല്ലി​ക്കൊ​ടു​ക്ക വേ​ണ്ടി​യ​തു താ​നേ എ​ന്നും പ​റ​ഞ്ഞ് എ​ന്നെ കൈ​കാ​ര്യം ചെ​യ്തേ​ക്കു​മോ എ​ന്ന ഒ​രു പേ​ടി ഉ​ണ്ടാ​വാ​തി​രു​ന്നി​ല്ല’’

‘ശ​രി​യാ ഈ ​കോ​സ്റ്റ്യൂ​മി​ൽ നി​ന​ക്കൊ​രു ഡ്രൈ​വ​ർ ലു​ക്ക് ഉ​ണ്ട്.’

കോ​യ​മ്പ​ത്തൂ​രെ​ത്തും വ​രെ ഞാ​ൻ തി​രി​ഞ്ഞു നോ​ക്കി​ക്കൊ​ണ്ടി​രു​ന്നു. അ​ണ്ണാ​ച്ചി​മാ​ർ ഇ​ടി കൊ​ണ്ട പ​യ്യ​നേ​യും കൂ​ട്ടി ജാ​ഥ​യാ​യി വ​രു​ന്നു​ണ്ടോ എ​ന്ന്.’’–​ശ്രീ​രാ​മ​ന്‍റെ വാ​ക്കു​ക​ൾ.

Latest News

Corehub Up