Kerala
കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ സംവിധായകന് വി.എം. വിനു യുഡിഎഫ് സ്ഥാനാര്‍ഥി. കല്ലായി ഡിവിഷനില്‍ നിന്നാണ് വിനു മത്സരിക്കുക. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പാറോപ്പടി ഡിവിഷനില്‍ മത്സരിക്കും. 15 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് കല്ലായി. വ്യാഴാഴ്ച കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന സീറ്റ് ചര്‍ച്ചയ്ക്കു പിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്.
വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് വിവരം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 22 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
Movies
കോഴിക്കോട് കോർപ്പറേഷന്റെ മേയർ സ്ഥാനാർഥിയായി സംവിധായകൻ വി.എം. വിനുവിനെ രംഗത്തിറക്കാൻ യുഡിഎഫ് നേത്യത്വം. ബുധനാഴ്ച്ചയാകും യുഡിഎഫിന്റെ രണ്ടാം ഘട്ട ലിസ്റ്റ് പുറത്തിറക്കുക. വി.എം. വിനുവിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. നിയാസും വിദ്യാ ബാലകൃഷ്ണനും മല്‍സരിക്കാനുള്ള സാധ്യത മങ്ങി.
പാറോപ്പടിയോ ചേവായൂരോ മല്‍സരിപ്പിക്കാനാണ് നീക്കം. ആദ്യഘട്ടത്തില്‍ മല്‍സരിക്കാന്‍ വിസമ്മതിച്ച വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയതോടെയാണ് സമ്മതിച്ചത്. കോർപറേഷനിലെ 49 സീറ്റുകളിലാണ് കോൺഗ്രസിനു സ്ഥാനാർഥികളുള്ളത്.
ബാലേട്ടൻ, വേഷം, ബസ് കണ്ടക്ടർ, പല്ലാവൂർ ദേവനാരായണൻ, മയിലാട്ടം, ആകാശത്തിലെ പറവകൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ അടക്കം പതിനഞ്ചോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.