ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് മേയ് ഒന്നിന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു.ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്.
മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാന്റർമാരുടേയും അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിന്റെയും കഥയാണ് ആക്ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
മൂന്നാർ, മറയൂർ, കാന്തല്ലൂർ, മുണ്ടക്കയം, പാലാ, കോട്ടയം, തേനി, എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ജോജു ജോർജ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെ അണി നിരക്കുന്നു.