Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VBG Ramg

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഗ്രാ​​​മീ​​​ണ ജീ​​​വി​​​ത​​​നി​​​ല​​​വാ​​​രം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്ക് വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധം ക​​​ടു​​​പ്പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം. പ​​​ദ്ധ​​​തി​​​യെ മാ​​​റ്റി​​​മ​​​റി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പു​​​തി​​​യ ബി​​​ല്ല് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ലും പ​​​ദ്ധ​​​തി​​​യു​​​ടെ പേ​​​രി​​​ൽ​​​നി​​​ന്ന് മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​ലും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ അ​​​മി​​​ത​​​ഭാ​​​രം അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലു​​​മാ​​​ണ് പ്ര​​​തി​​​ഷേ​​​ധം.

യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ഭി​​​മാ​​​ന പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്ന, ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ട് പ​​​ഴ​​​ക്ക​​​മു​​​ള്ള മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മ​​​ത്തി​​​നു പ​​​ക​​​ര​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കൊ​​​ണ്ടു​​​വ​​​രു​​​ന്ന വി​​​കസി​​​ത് ഭാ​​​ര​​​ത് റോ​​​സ്ഗാ​​​ർ ആ​​​ൻ​​​ഡ് അ​​​ജീ​​​വി​​​ക മി​​​ഷ​​​ൻ ബി​​​ല്ല് 2025 (വി​​​ബി​​​ജി റാം ​​​ജി) ഇ​​​ന്ന​​​ലെ ലോ​​​ക്സ​​​ഭ​​​യി​​​ൽ കേ​​​ന്ദ്ര ഗ്രാ​​​മ​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ശി​​​വ്‌​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ബി​​​ല്ല് അ​​​വ​​​ത​​​ര​​​ണ​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ എ​​​തി​​​ർ​​​ത്തു. എ​​​ന്നാ​​​ൽ ബി​​​ല്ല് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞ കേ​​​ന്ദ്ര​​​മ​​​ന്ത്രി, സ​​​ർ​​​ക്കാ​​​ർ രാ​​​ഷ്‌​​​ട്ര​​​പി​​​താ​​​വി​​​നെ വി​​​ശ്വ​​​സി​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ത​​​ത്വ​​​ങ്ങ​​​ൾ പി​​​ന്തു​​​ട​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​യി അവകാശപ്പെട്ടു.

മ​​​ന്ത്രി ശി​​​വ്‌​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ ലോ​​​ക്സ​​​ഭ​​​യി​​​ൽ ബി​​​ല്ല് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​തോ​​​ടെ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ ചി​​​ത്രം ഉ​​​യ​​​ർ​​​ത്തി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി. പി​​​ന്നാ​​​ലെ സ്പീ​​​ക്ക​​​ർ സ​​​ഭ പി​​​രി​​​ച്ചു​​​വി​​​ട്ട​​​തോ​​​ടെ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചും ഗാ​​​ന്ധി​​​ജി​​​യു​​​ടെ ചി​​​ത്രം ഉ​​​യ​​​ർ​​​ത്തി​​​യും എം​​​പി​​​മാ​​​ർ ഗാ​​​ന്ധിപ്ര​​​തി​​​മ​​​യ്ക്കു മു​​​ന്പി​​​ലേ​​​ക്കു നീ​​​ങ്ങി. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി​​​യ എം​​​പി​​​മാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ ഗാ​​​ന്ധി പ്ര​​​തി​​​മ​​​യ്ക്കു​​​ മു​​​ന്പി​​​ലും പ​​​ഴ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ മു​​​ക​​​ളി​​​ലും ക​​​യ​​​റി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ബി​​​ല്ലി​​​ന്മേ​​​ലു​​​ള്ള ച​​​ർ​​​ച്ച ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​ന്നു​​​ണ്ടാ​​​കും.

പ​​​തി​​​വി​​​നു വി​​​പ​​​രീ​​​ത​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഉ​​​ള്ളി​​​ൽ​​​നി​​​ന്നു മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി പു​​​റ​​​ത്തേ​​​ക്കു പ്ര​​​ക​​​ട​​​ന​​​മാ​​​യി എ​​​ത്തി​​​യ എം​​​പി​​​മാ​​​ർ പ​​​ഴ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​രം ചു​​​റ്റി ഗാ​​​ന്ധിപ്ര​​​തി​​​മ​​​യ്ക്കു മു​​​ന്നി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ പ്രി​​​യ​​​ങ്ക ഗാ​​​ന്ധി, കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ്, ഡി​​​എം​​​കെ നേ​​​താ​​​വ് ടി.​​​ആ​​​ർ. ബാ​​​ലു, തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് സൗ​​​ഗ​​​ത റോ​​​യ് തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.

രാ​​​ഷ്‌​​​ട്ര​​​പി​​​താ​​​വി​​​നെ അ​​​വ​​​ഹേ​​​ളി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ത​​​ങ്ങ​​​ളി​​​ലൂ​​​ടെ ജീ​​​വി​​​ക്കു​​​മെ​​​ന്നും മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചാ​​​യി​​​രു​​​ന്നു ഗാ​​​ന്ധിപ്ര​​​തി​​​മ​​​യ്ക്കു മു​​​ന്പി​​​ലേ​​​ക്ക് പ്ര​​​തി​​​പ​​​ക്ഷം നീ​​​ങ്ങി​​​യ​​​ത്. ഗാ​​​ന്ധി​​​പ്ര​​​തി​​​മ​​​യ്ക്കു മു​​​ന്നി​​​ലെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു​​​ശേ​​​ഷം കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് കു​​​മാ​​​രി ഷെ​​​ൽ​​​ജ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഏ​​​താ​​​നും എം​​​പി​​​മാ​​​ർ പ​​​ഴ​​​യ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ക​​​യ​​​റി മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചു.

ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​നു മു​​​ന്പി​​​ൽ ഇ​​​ട​​​ത് എം​​​പി​​​മാ​​​ർ ബി​​​ല്ലി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

വിബിജി റാംജി ബില്ലിനെതിരേ ആശങ്കയറിയിച്ച് ടിഡിപിയും

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം (എം​​​ജി​​​എ​​​ൻ​​​ആ​​​ർ​​​ഇ​​​ജി​​​എ) പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നാ​​​യി കേ​​​ന്ദ്രം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി​​​ബി​​​ജി റാം ​​​ജി ബി​​​ല്ലി​​​ൽ ബി​​​ജെ​​​പി സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ആ​​​ന്ധ്ര​​​യി​​​ലെ തെ​​​ലു​​​ങ്കു​​​ദേ​​​ശം പാ​​​ർ​​​ട്ടി​​​യും (ടി​​​ഡി​​​പി) ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

പ​​​ദ്ധ​​​തി​​​യു​​​ടെ ചെ​​​ല​​​വ് വി​​​ഹി​​​ത​​​ത്തി​​​ൽ 40 ശ​​​ത​​​മാ​​​നം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നു ഭാ​​​ര​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ടി​​​ഡി​​​പി നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യി ദേ​​​ശീ​​​യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Latest News

Corehub Up