Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VC Dr. Sisa Thomas

ബിഎഫ്എ തോറ്റ വിദ്യാര്‍ഥിക്ക് എംഎഫ്എ പ്രവേശനം; ഫ​​​യ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട വി​​​സി​​​യെ ത​​​ട​​​യാ​​​ന്‍ എ​​​സ്എ​​​ഫ്‌​​​ഐ ശ്ര​​​മം

കാ​​​ല​​​ടി: സം​​​സ്‌​​​കൃ​​​ത സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ബി​​​എ​​​ഫ്എ തോ​​​റ്റ വി​​​ദ്യാ​​​ര്‍ഥി​​​ക്ക് എം​​​എ​​​ഫ്എ​​​യ്ക്കു പ്ര​​​വേ​​​ശ​​​നം ന​​​ല്‍കി​​​യ​​​തി​​​ന്‍റെ ഫ​​​യ​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വൈ​​​സ് ചാ​​​ന്‍സ​​​ല​​​റെ ത​​​ട​​​യാ​​​ന്‍ എ​​​സ്എ​​​ഫ്‌​​​ഐ ശ്ര​​​മം.

ലോ​​​ക്ഭ​​​വ​​​ന്‍റെ നി​​​ര്‍ദേ​​​ശ​​​പ്ര​​​കാ​​​രം പോ​​​ലീ​​​സ് സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ലാ കാ​​​മ്പ​​​സി​​​ല്‍ എ​​​ത്തി​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ നീ​​​ക്കി വി​​​സി​​​ക്കു പോ​​​കാ​​​ന്‍ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി​​​യ​​​ത്.

വി​​​ദ്യാ​​​ര്‍ഥി​​​യു​​​ടെ എം​​​എ​​​ഫ്എ പ്ര​​​വേ​​​ശ​​​ന​​​വും വി​​​ദ്യാ​​​ര്‍ഥി​​​യെ ജ​​​യി​​​പ്പി​​​ക്കാ​​​ന്‍ സി​​​ന്‍ഡി​​​ക്ക​​​റ്റ് ഉ​​​പ​​​സ​​​മി​​​തി ശി​​​പാ​​​ര്‍ശ ചെ​​​യ്ത​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ലു​​​ക​​​ളും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച സി​​​ന്‍ഡി​​​ക്ക​​​റ്റ് രേ​​​ഖ​​​ക​​​ളും വൈ​​​കു​​​ന്നേ​​​ര​​​ത്തി​​​നു​​​മു​​​മ്പ് ത​​​നി​​​ക്കു ന​​​ല്‍ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ര​​​ജി​​​സ്ട്രാ​​​റോ​​​ടും പ​​​രീ​​​ക്ഷാ ക​​​ണ്‍ട്രോ​​​ള​​​റോ​​​ടും വി​​​സി ഡോ. ​​​സി​​​സാ തോ​​​മ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​യ​​​ലു​​​ക​​​ളൊ​​​ന്നും കൈ​​​വ​​​ശ​​​മി​​​ല്ലെ​​​ന്ന് ര​​​ജി​​​സ്ട്രാ​​​റും പ​​​രീ​​​ക്ഷാ ക​​​ൺ​​​ട്രോ​​​ള​​​റും വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കി​​​യ​​​താ​​​യാ​​​ണു വി​​​വ​​​രം.

ഗ​​​വ​​​ര്‍ണ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച രേ​​​ഖ​​​ക​​​ള്‍ ന​​​ല്‍കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് മു​​​ന്‍ വി​​​സി ഡോ. ​​​ഗീ​​​താ​​​കു​​​മാ​​​രി​​​യെ ചു​​​മ​​​ത​​​ല​​​യി​​​ല്‍നി​​​ന്നു നീ​​​ക്കി​​​യ​​​ത്.

Latest News

Corehub Up