തിരുവനന്തപുരം: ബൗദ്ധിക ഭിന്നശേഷി, ഓട്ടിസം തുടങ്ങിയവയുള്ളവരെ പരിചരിക്കുന്ന മാതാപിതാക്കളോ രക്ഷിതാക്കളോ ചികിത്സ, ആശുപത്രിവാസം, യാത്ര മറ്റു വ്യക്തിപരമായ അടിയന്തര ആവശ്യങ്ങൾ എന്നിവ നേരിടുന്പോൾ ഭിന്നശേഷിയുള്ള വ്യക്തികൾക്കു സുരക്ഷിതമായ സംരക്ഷണവും പരിചരണവും ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് അൻപ് വീട് പദ്ധതി നടപ്പിലാക്കിവരികയാണെന്നു മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ.
ഭിന്നശേഷി മേഖലയിൽ പ്രവർത്തനപരിചയമുള്ള സർക്കാർ അംഗീകൃത എൻജിഒകൾ നടത്തുന്ന സ്പെഷൽ സ്കൂളുകൾ, കെയർ ഹോമുകൾ, സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകൾ, വൊക്കേഷണൽ ട്രെയിനിംഗ് സെന്ററുകൾ, ഭിന്നശേഷി കുടുംബങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അൻപ് വീട്.
ജലാശയങ്ങളുടെ സംഭരണശേഷി കുറയുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്: മന്ത്രി
സംസ്ഥാനത്തെ ജലാശയങ്ങളിൽ മണലുംചെളിയും അടിഞ്ഞുകൂടുന്നതുമൂലം അവയുടെ ആഴം കുറഞ്ഞു ജലസംഭരണശേഷി കുറയുന്നതു സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നു മന്ത്രി മോൻസ് ജോസഫ്.
ഇതുമൂലം പ്രളയവും വെള്ളപ്പൊക്കവും ഉണ്ടാകുന്നതായി ശാസ്ത്രീയമായ കണ്ടെത്തിയിട്ടുണ്ട്. എക്കലും ചെളിയും അടിഞ്ഞ് ആഴം കുറയുന്പോൾ നദികളുടെ ജലവാഹകശേഷി കുറയുന്നതായും മന്ത്രി പറഞ്ഞു.