എടക്കര: വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്സിൽ കേരളം (വിഎഫ്പിസികെ) ഓണച്ചന്ത ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൈമൂന, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിയാസ്, പഴം പച്ചക്കറി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി മാനേജർ നിത്യജോസ്, സമിതി പ്രസിഡന്റ് എം.ആർ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ശശിധരൻ, ട്രഷറർ ശിവദാസൻ, സെക്രട്ടറി സുധീഷ് എന്നിവർ പ്രസംഗിച്ചു.
മൂത്തേടം ഗ്രാമപഞ്ചായത്ത് ഓണച്ചന്ത പ്രസിഡന്റ് കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വാർഡംഗം ഉമ്മർ മുണ്ടയിൽ, നിത്യജോസ്, സമിതി ഭാരവാഹികളായ രാജു കീച്ചേരി, ബാബു, ലത്തീഫ് സെക്രട്ടറി ജംഷീർ എന്നിവർ പ്രസംഗിച്ചു.