Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VKKRamesh

വി.കെ.കെ. രമേഷിന്‍റെ കഥകൾ

കായൽനൂറ്റാണ്ട്

കൂ​ട്ടു​കാ​ര​നെ മ​നോ​രോ​ഗാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​മ്പോ​ൾ ഞാ​ൻ അ​തി​ർ​ത്തി​യി​ലാ​യി​രു​ന്നു. ത​മ്മി​ലു​ള്ള അ​ടു​പ്പം​വ​ച്ചു​കൊ​ണ്ട് ഞാ​ൻ ഉ​ട​ൻ ഓ​ടി​യെ​ത്തേ​ണ്ട​താ​ണ്. എ​ന്തു​ചെ​യ്യാം, ശീ​ത​യു​ദ്ധ​ത്തി​നു മു​റു​ക്കം കൈ​വ​ന്ന കാ​ല​മാ​യി​രു​ന്ന​തി​നാ​ൽ അ​വ​ധി​യൊ​ക്കെ സ​ങ്ക​ൽപ്പത്തോ​ളം അ​വ്യ​ക്തം. നേ​രു​പ​റ​ഞ്ഞാ​ൽ, ദീ​ർ​ഘ​മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വൃ​ത്താ​ന്തം ഞാ​ൻ അ​റി​യു​ന്ന​തു​ത​ന്നെ!
"ക്ഷ​മി​ക്ക​ണം കൂ​ട്ടു​കാ​രാ, എ​ത്താ​ൻ വൈ​കി​യ​ത് അ​റി​യാ​ൻ വൈ​കി​യ​തു​കൊ​ണ്ടാ​ണ്.''
നേ​രി​ൽ​ക​ണ്ട​പ്പോ​ൾ ആ​ദ്യം ഞാ​ൻ പ​റ​ഞ്ഞ​ത് ക്ഷ​മാ​പ​ണം​ത​ന്നെ.
അ​വ​ൻ പു​ല്ലു​പോ​ലെ പു​ഞ്ചി​രി​ച്ചു:
"കാ​ര​ണം അ​ത​ല്ല. എ​ട്ടാം​നൂ​റ്റാ​ണ്ടി​ൽ എ​നി​ക്ക് രോ​ഗം ബാ​ധി​ച്ച​താ​ണ് അ​തി​ന്‍റെ യ​ഥാ​ർഥ​കാ​ര​ണം.''
ഭ്രാ​ന്താ​ശു​പ​ത്രി​യാ​യി​ട്ടു​പോ​ലും ഞാ​ൻ വി​ള​റി.
"നി​ന​ക്ക​റി​യാ​മോ, ജ​ങ്കാ​ർ സ​ർവീ​സ് തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ എന്‍റെ ബി​എം​ഡ​ബബ്ല്യു കാ​ർ കാ​യ​ൽ ക​ട​ത്തി​കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. കൊ​തു​മ്പു​വ​ള്ള​ത്തേ​ൽ​ക്ക​യ​റി​യാ​ണ് ഞാ​നി​വി​ടെ എ​ത്തി​യ​ത്. എ​നി​ക്കു​വേ​ണ്ടി ഒ​രു​പ​കാ​രം ചെ​യ്യു​മെ​ന്ന് നീ ​സ​മ്മ​തി​ക്ക​ണം.''
"തീ​ർ​ച്ച​യാ​യും. എ​ന്താ​ണ് നി​ന​ക്കു വേ​ണ്ട​ത്?''
"മ​റു​ക​ര​യി​ൽ എന്‍റെ കാ​റ് നി​ൽപ്പുണ്ട് തി​രി​ച്ചു​പോ​കു​മ്പോ​ൾ അ​തെ​ടു​ത്ത് നീ ​വീ​ട്ടി​ലെ​ത്തി​ക്ക​ണം. അ​വി​ടെ, അ​തു സാ​ധ്യ​മാ​ണ്. കാ​ര​ണം, മ​റു​ക​ര​യി​ൽ ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടാ​ണ​ല്ലോ. ''
ഒ​രു കാ​യ​ൽ​ദൂ​ര​മെ​ന്ന​ത് എ​ത്ര നൂ​റ്റാ​ണ്ടി​ന്‍റെ വി​ട​വാ​ണെന്ന​റി​ഞ്ഞ​തി​ന്‍റെ അ​മ്പ​ര​പ്പു​കൊ​ണ്ട് സ​ർ​വ​സ​മ്മ​ത​ത്തി​നു ദീ​ർ​ഘ​നേ​രം​ത​ന്നെ വേ​ണ്ടി​വ​ന്നു. 

സ്വപ്നം

"സാ​ർ, മെ​ച്ച​പ്പെ​ട്ട ഒ​രു ജീ​വി​തം സ്വ​പ്നം​ക​ണ്ടി​ട്ടാ​ണ് ഞാ​ൻ അ​ങ്ങോ​ട്ടു കു​ടി​യേ​റി​യ​ത്. പ​ക്ഷേ, സം​ഭ​വി​ച്ച​തോ!''
"അ​യ്യോ, എ​ന്നി​ട്ട്, ജോ​ലി​യൊ​ന്നും ശ​രി​യാ​യി​ല്ലേ?''
"ജോ​ലി​യും, മെ​ച്ച​പ്പെ​ട്ട വ​രു​മാ​ന​വും എ​ല്ലാം ല​ഭി​ച്ചു. പ​ക്ഷേ...''
"പി​ന്നെ​ന്താ​ണ് പ്ര​ശ്‌​നം?''
"ചെ​ന്നി​റ​ങ്ങി​യ ആ​ദ്യ​ദി​വ​സം മു​ത​ൽ ഇ​ന്നു​വ​രെ മെ​ച്ച​പ്പെ​ട്ടൊ​രു ജീ​വി​തം ല​ഭി​ച്ച​താ​യി സ്വ​പ്നം കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നേ... ക​ഷ്‌​ടം... പ്ര​തീ​ക്ഷ​ക​ളെ​ല്ലാം പാ​ളി​പ്പോ​യി! രാ​ത്രി​ക​ൾ എ​നി​ക്ക് തീ​രാ​ദു​രി​ത​ത്തിന്‍റേതാണ്. അ​ർ​ധ​ഗോ​ളം മാ​റി​യാ​ലും, അ​ർ​ധ​ജീ​വി​തം ന​ര​കം​ത​ന്നെ! ഞാ​ൻ അ​വി​ടം വി​ടു​ക​യാ​ണ്.''
"അ​യ്യോ, അ​തെ​ന്തി​ന്?''
"മെ​ച്ച​പ്പെ​ട്ട ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള സ്വ​പ്ന​ങ്ങ​ള​ല്ലേ സാ​ർ, മ​നു​ഷ്യ​ന് പ്ര​ധാ​നം?''

 ഐസിയു

മു​തി​ർ​ന്നു​വ​രു​ന്ന ഒ​രെ​ഴു​ത്താ​ള​നെ ആ​ശു​പ​ത്രി വ​രാ​ന്ത​യി​ൽ ക​ണ്ടു. പു​ള​ളി അ​ക​ത്തേ​ക്കു വ​ച്ചു​പി​ടി​ക്കു​ക​യാ​ണ്. പി​ൻ​തു​ട​ർ​ന്നു. പേ ​വാ​ർ​ഡു​ക​ളെ​പ്പോ​ലും ഒ​ഴി​വാ​ക്കി പു​ള​ളി നീ​ങ്ങി​യ​ത് ഐ‌​സി​യു​വി​ന​ക​ത്തേ​ക്ക്! ഒ​റ്റ​മാ​ത്ര​യി​ൽ, വാ​തി​ൽ തു​റ​ന്ന​ട​ഞ്ഞു. ര​ക്ത​ബ​ന്ധു​ക്ക​ളാ​രെ​ങ്കി​ലും അ​വി​ടെ കി​ട​പ്പു​ണ്ടാ​കു​മോ? അ​തോ, സ്വ​യം ഏ​ൽ​പ്പി​ക്കാ​നോ? എ​നി​ക്കാ​കെ പ​രി​ഭ്ര​മം.
അ​ട​ഞ്ഞ​വാ​തി​ലി​നു പു​റ​ത്ത് നെ​ഞ്ചി​ടി​പ്പോ​ടെ ത​രി​ച്ചു​നി​ൽ​ക്കു​മ്പോ​ൾ ഒ​രു നേ​ഴ്സ് പു​റ​ത്തു​വ​ന്നു. തി​ടു​ക്ക​ത്തി​ൽ പു​ള്ളി​യെ​ക്കു​റി​ച്ചു ചോ​ദി​ച്ചു.
"അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കാ​ൻ വ​ന്ന​താ​ണ്.'' ന​ഴ്സ് പ​റ​ഞ്ഞു!
ഹെ​ന്ത്! മ​ല​യാ​ള​സാ​ഹി​ത്യം വെ​ന്‍ററി​ലേ​റ്റ​റി​ലാ​യോ!

ത​രി​ച്ചി​രി​ക്കു​ന്ന എ​ന്നെ ര​ക്ഷ​പ്പെ​ടു​ത്താ​നെ​ന്നോ​ണം അ​വ​രു​ടെ അ​ന്വ​യം : "ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ക്കു​ന ഐ​സി​യു ​സാ​ഹി​ത്യോ​ത്സ​വ് 2026-ന്‍റെ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങാ​ണ്, അ​ക​ത്ത്. സാ​റ് ക​യ​റു​ന്നോ?''

Latest News

Corehub Up