Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VKSreeraman

'ക​ണ്ടാ​ൽ ഓ​ക്കാ​നം​ വ​രു​ന്ന ക​ലാ​വൈ​കൃ​തം': പു​ലി​ക്ക​ളി അ​ഭി​പ്രാ​യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നുവെന്ന് വി.​കെ. ശ്രീ​രാ​മ​ൻ

തൃ​ശൂ​ർ: പു​ലി​ക്ക​ളി ക​ണ്ടാ​ൽ ഓ​ക്കാ​നം​ വ​രു​ന്ന ക​ലാ​വൈ​കൃ​ത​മെ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് വി​വാ​ദം കൊ​ഴു​ക്കു​ന്പോ​ൾ, അ​ഭി​പ്രാ​യ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് ന​ട​ൻ വി.​കെ. ശ്രീ​രാ​മ​ൻ.

അതേസമയം, വി.​കെ. ശ്രീ​രാ​മ​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി പു​ലി​ക്ക​ളി സം​ഘ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. ശ്രീ​രാ​മ​ന്‍റെ പ്ര​തി​ക​ര​ണം ബോ​ഡി ഷെ​യി​മിം​ഗ് ആ​ണെ​ന്ന് അ​യ്യ​ന്തോ​ള്‍ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​മ​യ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

വി.​കെ. ശ്രീ​രാ​മ​ന്‍റെ പോ​സ്റ്റി​നെ​തി​രെ സി​നി​മാ സാം​സ്കാ​രി​ക​രം​ഗ​ത്തു​നി​ന്നും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. ഓ​ണ​ത്തി​നു മൃ​ഷ്ടാ​ന്ന​സ​ദ്യ ക​ഴി​ഞ്ഞു തി​രു​മു​റ്റ​ത്ത് പെ​ണ്ണു​ങ്ങ​ളെ വ​ട്ട​ത്തി​ൽ​നി​ർ​ത്തി കു​മ്മി​യ​ടി​ത്തി​രു​വാ​തി​ര ന​ട​ത്തി, ആ ​സ്ത്രീ​ക​ൾ കു​മ്പി​ട്ടും കു​നി​ഞ്ഞി​രു​ന്നും വ​ട്ട​ത്തി​ൽ ചാ​ടി​യും കൈ​കൊ​ട്ടി ക​ളി​ക്കു​ന്ന​തു​ക​ണ്ട് ചെ​ല്ല​ത്തി​ൽ​നി​ന്ന് നാ​ലും​കൂ​ട്ടി മു​റു​ക്കി വ​ട​ക്കോ​റ​ത്തേ​യ്ക്കു പാ​റ്റി​ത്തു​പ്പി ര​സി​ക്കു​ന്ന പാ​ര​മ്പ​ര്യ​ത്തി​ൽ ഒ​രു ആ​ഭാ​സ​വും കാ​ണാ​ത്ത​വ​രാ​ണു പു​ലി​ക്ക​ളി​യു​ടെ ആ​ഭാ​സ​ത്ത​രം ക​ണ്ടു​പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ കെ. ​ഗി​രീ​ഷ്കു​മാ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ വി​മ​ര്‌​ശി​ച്ചു.

ച​മ്മ​ന്തി എ​ന്ന വാ​ക്ക് വ​രേ​ണ്യ​വും കു​ഴി​മ​ന്തി അ​ധ​മ​വു​മാ​ണെ​ന്ന ആ ​പ​ഴ​യ കാ​ഴ്ച​പ്പി​ശ​കു ത​ന്ന​യാ​ണ് ഇ​വി​ടെ​യു​മെ​ന്ന് വി.​കെ. ശ്രീ​രാ​മ​ന്‍റെ കു​ഴി​മ​ന്തി വി​വാ​ദ​ത്തെ​യും വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ചി​ല വാ​ട്സാ​പ്പ് സം​ഘ​ങ്ങ​ൾ മു​ഖ്യ​ധാ​രാ സി​നി​മാ​ക്കാ​രെ ആ​ന​യി​ച്ചു​കൊ​ണ്ടു​വ​ന്നു ന​ട​ത്തു​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ല്ലേ, അ​തി​നേ​ക്കാ​ൾ ത​നി​മ​യു​ണ്ട് പു​ലി​ക്ക​ളി​ക്കെ​ന്നും ഗി​രീ​ഷ്കു​മാ​ർ കു​റി​ച്ചി​രി​ക്കു​ന്നു.

'പു​രു​ഷ​ന്മാ​ർ​ക്കു മാ​റും വ​യ​റും വ​ള​രു​ന്ന​ത് രൂ​പ​വൈ​കൃ​തം'

പു​രു​ഷ​ന്മാ​ർ​ക്കു മാ​റും വ​യ​റും വ​ള​രു​ന്ന​തു രൂ​പ​വൈ​കൃ​ത​മാ​ണെ​ന്നും ആ ​വൈ​കൃ​ത​ത്തെ ക​ല​യ്ക്കു​വ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ഭാ​സ​വു​മാ​ണെ​ന്നാ​ണു വി.​കെ. ശ്രീ​രാ​മ​ന്‍റെ പോ​സ്റ്റ്.

ക​ഴി​ഞ്ഞ​ദി​വ​സം പു​ലി​വി​സി​ലി​ന്‍റെ താ​ള​ത്തി​ൽ പു​ലി​ക്ക​ളി അ​ഭ്യ​സി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രാ​ൾ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​തു വൈ​റ​ലാ​യി​രു​ന്നു. ഇ​തി​ൽ പു​ലി​ക്ക​ളി ക​ലാ​കാ​ര​ന്മാ​ർ മെ​യ്യെ​ഴു​ത്തി​ല്ലാ​തെ, ഷ​ർ​ട്ടി​ടാ​തെ മു​ണ്ടു​ടു​ത്താ​ണു ക​ളി​ക്കു​ന്ന​ത്. ഇ​തി​നെ​ക്കു​റി​ച്ചാ​ണു ശ്രീ​രാ​മ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ഫോ​ട്ടോ​യും കു​റി​പ്പി​നൊ​പ്പം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ലോ​ക​ത്തൊ​രി​ട​ത്തും ക​ണ്ടാ​ൽ ഓ​ക്കാ​നം വ​രു​ന്ന ഇ​ത്ത​രം ഒ​രു ക​ലാ​വൈ​കൃ​തം ഉ​ണ്ടാ​കി​ല്ല. ഇ​ത് ഒ​രു ഭാ​ര​തീ​യ ക​ല​യാ​ണെ​ന്നും നാ​ട്യ​ശാ​സ്‌​ത്ര​ത്തി​ൽ ശാ​ർ​ദൂ​ല​വി​ക്രീ​ഡി​ത​മെ​ന്ന് ഈ ​കും​ഭ​കു​ലു​ക്കി​ക്ക​ളി​യെ​പ്പ​റ്റി പ​രാ​മ​ർ​ശ​മു​ണ്ടെ​ന്നു​മാ​ണു സു​ബ്ര​ൻ​സാ​മി പ​റ​യു​ന്ന​തെ​ന്നും അ​താ​ണൊ​രാ​ശ്വാ​സ​മെ​ന്നും വി.​കെ. ശ്രീ​രാ​മ​ൻ തു​ട​ർ​ന്നു പ​റ​യു​ന്നു.

അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ക​മ​ന്‍റു​ക​ൾ നി​റ​യു​ന്നു

വി.​കെ. ശ്രീ​ര​മ​ന്‍റെ വി​വാ​ദ പോ​സ്റ്റി​നു താ​ഴെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണു വ​രു​ന്ന​ത്. പു​ലി​ക്ക​ളി പ​ല​ര്‍​ക്കും ജീ​വി​ത​മാ​ര്‍​ഗ​മാ​ണെ​ന്നും സി​നി​മ​യി​ല്‍ അ​ശ്ലീ​ലം പ​റ​ഞ്ഞും ചെ​യ്തും ജീ​വി​ക്കു​ന്ന​വ​രെ കാ​ണു​മ്പോ​ള്‍ താ​ങ്ക​ള്‍​ക്കു മ​നം​പു​ര​ട്ട​ല്‍ ഉ​ണ്ടാ​കാ​റു​ണ്ടോ​യെ​ന്നും ഫേ​സ്ബു​ക്കി​ലെ മ​റു​പ​ടി പോ​സ്റ്റി​ൽ ചോ​ദ്യം ഉ​യ​ർ​ന്നു.

ക​ഥാ​പാ​ത്ര​ത്തി​നു​വേ​ണ്ടി ത​ടി കൂ​ട്ടു​ക​യും കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്ന താ​ര​ങ്ങ​ളെ കു​റി​ച്ച് എ​ന്താ​ണ് അ​ഭി​പ്രാ​യം? ഏ​റ്റ​വും മോ​ശം ഡ്ര​സും ധ​രി​ച്ച് ഓ​ട വൃ​ത്തി​യാ​ക്കാ​ന്‍ ഇ​റ​ങ്ങു​ന്ന​വ​രെ കാ​ണു​മ്പോ​ള്‍ താ​ങ്ക​ള്‍​ക്ക് എ​ന്താ​ണു തോ​ന്നു​ന്ന​ത്, ആ​ണി​നും പെ​ണ്ണി​നും രൂ​പ​ഭം​ഗി ഇ​ല്ലാ​ത്ത​തു​ത​ന്നെ​യാ​ണ്, പി​ന്നെ ക​ല​യ്ക്കു​വേ​ണ്ടി ആ​ഭാ​സം എ​ന്നൊ​ന്നും പ​റ​യ​രു​ത് കു​റേ മ​നു​ഷ്യ​രു​ടെ ജീ​വി​ത​മാ​ണ്. കു​റേ മ​നു​ഷ്യ​രു​ടെ കാ​ത്തി​രി​പ്പാ​ണെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

പ​ല​ത​രം വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം​ചെ​യ്തു പ​ണം​വാ​ങ്ങി ജീ​വി​തം​ക​ഴി​ച്ച താ​ങ്ക​ൾ​ക്ക് ഇ​പ്പോ​ഴാ​ണു തി​രി​ച്ച​റി​വു​ക​ൾ വ​രു​ന്ന​തെ​ന്ന് ഒ​ര സി​നി​മ​യി​ൽ ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു​കൊ​ല്ലു​ന്ന ക​ഥാ​പാ​ത്ര​ത്തെ വി.​കെ. ശ്രീ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി ഒ​രാ​ൾ മ​റു​പ​ടി പോ​സ്റ്റി​ൽ വി​മ​ർ​ശി​ച്ചി​ട്ടു​ണ്ട്.

താ​ങ്ക​ളു​ടെ ശ​രീ​രം​വ​ച്ച് അ​ത്ത​രം വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്പോ​ൾ അ​ന്ന​ത്തി​നു​ള്ള വ​ക​യ്ക്കാ​ണെ​ന്ന ല​ക്ഷ്യ​മു​ണ്ടാ​യി​രു​ന്ന​ല്ലോ, അ​തു​ത​ന്നെ​യാ​ണു പു​ലി​വേ​ഷം കെ​ട്ടു​ന്ന​വ​ർ ചെ​യ്യു​ന്ന​തെ​ന്നും ഓ​ർ​മി​പ്പി​ക്കു​ന്നു. പു​ലി​ക്ക​ളി വൃ​ത്തി​കേ​ടാ​ണെ​ന്നും പ​ല​പ്പോ​ഴും ഫേ​സ്ബു​ക്കി​ൽ അ​തി​നെ​ക്കു​റി​ച്ചു പ​റ​യ​ണ​മെ​ന്നു വി​ചാ​രി​ക്കു​മെ​ങ്കി​ലും ക​മ​ന്‍റ് ബോ​ക്സി​ൽ വ​രാ​ൻ സാ​ധ്യ​ത​യു​ള്ള തെ​റി​ക​ൾ താ​ങ്ങാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​തു​കൊ​ണ്ട് മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​നു​കൂ​ല​പോ​സ്റ്റു​മു​ണ്ട്. പോ​സ്റ്റി​നു​ള്ള ലൈ​ക്ക് ആ​യി​ര​വും ക​ട​ന്നു​പോ​കു​ന്പോ​ൾ അ​നു​കൂ​ല​പ്ര​തി​കൂ​ല പോ​സ്റ്റു​ക​ളും നി​റ​യു​ക​യാ​ണ്.

Latest News

Corehub Up