Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VKunhikrishnan

വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തി; ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളെ കൈ​യേ​റ്റം ചെ​യ്തു

പ​യ്യ​ന്നൂ​ർ: സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക്കി​ടെ വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തി. എം​എ​ൽ​എ​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളെ കൈ​യേ​റ്റം ചെ​യ്തു. ക​ണ്ടോ​ത്ത് കൂ​ർ​മ്പ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗം ന​ട​ത്ത​വേ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്‌​റ്റേ​ജി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ച പ്ര​തി​നി​ധി​ക​ളെ ത​ട​യാ​നാ​യി ശ്ര​മി​ക്കുമ്പോ​ഴാ​ണ് എം​എ​ൽ​എ​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​സ​ന്ന​ന് നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യ​ത്.

സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം ഉ​ദ്ഘാ​ട​ന​ത്തി​ൽ നി​ന്ന് വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യെ ഒ​ഴി​വാ​ക്കി​യാ​ണ് പ​രി​പാ​ടി ന​ട​ത്താ​ൻ നേ​ര​ത്തെ സം​ഘാ​ട​ക സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ​ഹ​ക​ര​ണ​വ​കു​പ്പ് സ്ഥ​ലം എം​എ​ൽ​എ​യെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​ണ് വി.​കു​ഞ്ഞി​കൃ​ഷ്ണ​നെ ഉ​ദ്ഘാ​ട​ക​നാ​ക്കി​യ​ത്.

Latest News

Corehub Up