Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vachanakoodaram

Kottayam

വ​​ച​​ന​​കൂ​​ടാ​​ര​​ത്തി​​ലേ​​ക്ക് വി​​ശ്വാ​​സി​​ക​​ളു​​ടെ പ്ര​​വാ​​ഹം; ക​​ൺ​​വെ​​ൻ​​ഷ​​ൻ ഇ​​ന്ന് സ​​മാ​​പി​​ക്കും

മാ​​ന്നാ​​നം: മാ​​ന്നാ​​നം കു​​ന്നി​​ലെ വ​​ച​​ന​​കൂ​​ടാ​​ര​​ത്തി​​ലേ​​ക്ക് വി​​ശ്വാ​​സി​​ക​​ളു​​ടെ പ്ര​​വാ​​ഹം. ക​​ൺ​​വെ​​ൻ​​ഷ​​ൻ പ​​ന്ത​​ലി​​ൽ ഇ​​ന്ന​​ലെ അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ തി​​ര​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ടു. ആ​​ശ്ര​​മം പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ൽ ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ സി​​എം​​ഐ ന​​യി​​ക്കു​​ന്ന ഏ​​ൽ റൂ​​ഹാ ബൈ​​ബി​​ൾ ക​​ൺ​​വെ​​ൻ​​ഷ​​ൻ ഇ​​ന്ന് സ​​മാ​​പി​​ക്കും.

ഇ​​ന്ന് വൈ​​കു​​ന്നേ​​രം 4.30ന് ​​ബം​​ഗ​​ളൂ​​രു ക്രൈ​​സ്റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി ചീ​​ഫ് ഫി​​നാ​​ൻ​​സ് ഓ​​ഫി​​സ​​ർ ഫാ. ​​വ​​ർ​​ഗീ​​സ് കേ​​ളം​​പ​​റ​​മ്പി​​ൽ സി​​എം​​ഐ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ഫാ. ​​ആ​ന്‍റ​ണി കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ സി​​എം​​ഐ, ഫാ. ​​അ​​ജി​​ൻ ചാ​​ത്ത​​മ​​ല സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. തു​​ട​​ർ​​ന്ന് ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ വ​​ച​​ന പ്ര​​ഘോ​​ഷ​​ണ​​വും ആ​​രാ​​ധ​​ന​​യും ന​​യി​​ക്കും. ഒ​​മ്പ​​തി​​ന് ക​​ൺ​വെ​​ൻ​​ഷ​​ൻ സ​​മാ​​പി​​ക്കും.

ക​​ൺ​​വെ​​ൻ​​ഷ​​ന്‍റെ നാ​​ലാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ മാ​​ന്നാ​​നം മേ​​രി ഇ​​മ്മാ​​ക്കു​​ലേ​​റ്റ് മൈ​​ന​​ർ സെ​​മി​​നാ​​രി റെ​​ക്ട​​ർ ഫാ. ​​ജൂ​​ബി മ​​ണി​​യ​​ങ്കേ​​രി​​ൽ സി​​എം​​ഐ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. ഫാ. ​​ജോ​​സ​​ഫ് കു​​ഴി​​ച്ചാ​​ലി​​ൽ സി​​എം​​ഐ, ഫാ. ​​ജോ​​ണി പ​​ടി​​ഞ്ഞാ​​റേ​​വീ​​ട് സി​​എം​​ഐ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി. തു​​ട​​ർ​​ന്ന് ഫാ. ​​റാ​​ഫേ​​ൽ കോ​​ക്കാ​​ട​​ൻ വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തി.

Latest News

Corehub Up